മികച്ച നടൻ ജഗതി ശ്രീകുമാർ, നടി രവി വള്ളത്തോൾ; ആ കഥ ഇങ്ങനെ

Advertisement

പ്രശസ്ത മലയാള നടൻ രവി വള്ളത്തോൾ ഓർമയായി. അറുപത്തിയേഴ്‌ വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തു വഴുതക്കാടുള്ള തന്റെ വീട്ടിൽ വെച്ച് അന്ത്യം സംഭവിച്ച അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. നാടകത്തിലും സിനിമയിലും സീരിയലിലുമെല്ലാം മികവ് തെളിയിച്ച രവി വള്ളത്തോൾ ഒരു ഗാന രചയിതാവും കഥാകൃത്തുമായിരുന്നു. 1976 ഇൽ ഗാന രചയിതാവായി മധുരം തിരുമധുരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം പത്തു വർഷത്തോളം കഴിഞ്ഞാണ് സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെ നടനായി മലയാളത്തിലെത്തുന്നത്. എന്നാൽ അതിനു മുൻപേ തന്നെ രേവതിക്കൊരു പാവക്കുട്ടി എന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ കഥ രചിച്ചും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. അൻപതിലധികം സിനിമയിലഭിനയിച്ച രവി വള്ളത്തോൾ നൂറോളം സീരിയലുകളിലും അഭിനയിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കോളേജ് കാലഘട്ടത്തിലെ ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നതിൽ ഈ ഫോട്ടോയിൽ അദ്ദേഹത്തെ കാണാൻ സാധിക്കുന്നത് പെൺവേഷത്തിലാണ്. അദ്ദേഹത്തിന്റെ ഒപ്പം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറിനേയും കാണാം.

ഇരുവരുടെയും കോളേജ് കാലഘട്ടത്തിലെ ഫോട്ടോ പങ്കു വെച്ച് കൊണ്ട് പ്രശസ്ത പി ആർ ഓ ആയ ദിനേശ് പറയുന്നത് ഇങ്ങനെ, 1970 ന്റെ തുടക്കത്തിൽ. കേരള യൂണിവേഴ്സിറ്റിയിൽ നടന്ന നാടക മത്സരത്തിലെ നായകനും നായികയും. നല്ല പ്രോത്സാഹനം, നായകനടൻ മലയാള സിനിമയുടെ എക്കാലത്തേയും വിസ്മയം ആയി. പക്ഷേ നായികയ്ക്ക് പിന്നിട് ഒരിക്കലും നായികയാവാൻ അവസരം ലഭിച്ചില്ല. നായകനടന്റെ പേര് സാക്ഷാൽ ജഗതി ശ്രീകുമാർ, നായിക രവി വള്ളത്തോൾ. ജഗതി ശ്രീകുമാറിന്റെ നായികയായി നാടകത്തിൽ അഭിനയിച്ചു കയ്യടി നേടിയ രവി വള്ളത്തോൾ എന്ന ഗംഭീര നടനെ മലയാള സിനിമ ഉപയോഗിച്ചതിലും കൂടുതലായി ഉപയോഗപ്പെടുത്തിയത് മലയാള സീരിയൽ രംഗമായിരുന്നു എന്നതാണ് സത്യം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close