ന്നാ താൻ കേസ് കൊട് കഴിഞ്ഞ് മദനോത്സവം; രതീഷ് ബാലകൃഷ്ണ പൊതുവാളിനൊപ്പം സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും

Advertisement

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകൻ രചന നിർവഹിച്ച പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മദനോത്സവം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് രതീഷിന്‍റെ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് ആണ്. ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‍പദമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. കാസർകോട്, കൂർഗ്, മടിക്കേരി എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന മദനോത്സവത്തിനു ക്യാമറ ചലിപ്പിക്കുന്നത് ഷെഹ്നാദ് ജലാൽ ആണ്. എഡിറ്റിംഗ് വിവേക് ഹർഷനും, സംഗീതം ക്രിസ്റ്റോ സേവ്യറും നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 3.25, കനകം കാമിനി കലഹം, ന്നാ തൻ കേസ് കൊട് എന്നീ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ ആദ്യമായാണ് മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ രചിക്കുന്നത്. ഏതായാലും ഇതിന്റെ പ്രഖ്യാപന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Advertisement

https://www.facebook.com/surajofficialpage/videos/1123985374899321

Advertisement

Copyright © 2017 onlookersmedia.

Press ESC to close