തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം മിഷന്‍ മജ്നു ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ് അതിനിടെയാണ് നടി വീണ്ടും ട്രോളന്മാരുടെ കയ്യില്‍ പെട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശാന്തനു ബാഗ്ചി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ മജ്നു. പല തവണ മാറ്റിവെച്ച ചിത്രത്തിന്‍റെ റിലീസ് ഇപ്പോള്‍ 2023 ജനുവരി 19ന് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക.
ചിത്രത്തിന്‍റെ പ്രമോഷന്‍ തിരിക്കലാണ് താരങ്ങള്‍ ഇപ്പോള്‍. അതിനിടെ ചിത്രത്തിന്‍റെ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിനിടെ രശ്മിക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങളെക്കാള്‍ കൂടുതല്‍ റോമാന്‍റിക് ബോളിവുഡ് ഗാനങ്ങളാണെന്ന താരത്തിന്‍റെ പരാമര്‍ശമാണ് സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.
ദക്ഷണേന്ത്യയില്‍ നല്ല റോമാന്‍റിക് ഗാനങ്ങളില്ലെന്ന് രശ്മിക പറയുമ്പോള്‍ അത് അവരുടെ വിഡ്ഢിത്തിമാണ് ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതെന്നാണ് ഒരാള്‍ നടിയുടെ ട്വിറ്റര്‍ പേജില്‍ ഇട്ടിരിക്കുന്ന കമന്‍റ്. എ. ആര്‍ റെഹ്മാന്‍, ഇളയരാജ ഗാനങ്ങള്‍ നിങ്ങള്‍ക്കറിയില്ലേ… മാസും ഐറ്റവും തെലുങ്ക് ഗാനങ്ങളാണെന്ന് തെളിച്ച് പറയണം. ബോളിവുഡിലും ഐറ്റം ഗാനങ്ങളുണ്ട്. അതില്‍ കൂടുതല്‍ വികൃതവുമാണെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. എന്തായാലും നടിയും ട്വിറ്റര്‍ പേജില്‍ ദക്ഷേന്ത്യന്‍ സിനിമപ്രേമികളും
ട്രോളന്മാരും പൊങ്കാലയിടുകയാണ്.
നേരത്തെ ഒരു പ്രമുഖ കന്നഡ സിനിമാ നിർമ്മാണ ബാനറിനെ കുറിച്ച് രശ്മിക നടത്തിയ പരാമർശത്തിന് നടിയെ വിലക്കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ പിന്നീട് താരം അത് നിഷേധിച്ചു.