അങ്ങനെയാണ് മമ്മുക്കയോട് ഞാൻ പാസ്സഞ്ചറിന്റെ കഥ പറയുന്നത്; രവി വള്ളത്തോളിന്റെ വേർപാടിൽ സംവിധായകൻ രഞ്ജിത് ശങ്കർ..!

Advertisement

മലയാള സിനിമക്കു ഒരു മികച്ച കലാകാരനെ കൂടി ഇന്ന് നഷ്ടപ്പെട്ടു. എണ്പതുകളിൽ മലയാള സിനിമയിൽ വന്നു, അൻപതിലധികം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചു പ്രശസ്തനായ നടൻ രവി വള്ളത്തോളാണ് ഇന്ന് അന്തരിച്ചത്. 67 വയസ്സായിരുന്ന അദ്ദേഹം തിരുവനന്തപുരത്തുള്ള വീട്ടിൽ വെച്ചാണ് അന്തരിച്ചത്. അസുഖ ബാധിതനായി ഏറെക്കാലമായി അഭിനയ രംഗത്തു സജീവമായിരുന്നില്ല. ഒട്ടേറെ ശ്രദ്ധേയമായ റോളുകൾ മലയാള സിനിമയിൽ ചെയ്ത രവി വള്ളത്തോൾ ഒരു ഗാന രചയിതാവും ചെറുകഥാ രചയിതാവും കൂടിയായിരുന്നു. മോഹൻലാൽ നായകനായി എത്തിയ രേവതിക്കൊരു പാവകുട്ടി എന്ന ചിത്രത്തിന്റെ കഥ രചിച്ചതും രവി വള്ളത്തോൾ ആണ്. ഇപ്പോഴിതാ അദ്ദേഹവുമായുള്ള ഓർമകൾ പങ്കു വെക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ.

രഞ്ജിത് ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകൾ, പിന്നീടെഴുതിയ അമേരിക്കൻ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകൻ. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം. അമേരിക്കൻ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി കഴിഞ്ഞ് രവിയേട്ടൻ എന്നെ വിളിച്ചു ചോദിച്ചു ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ? ഞാൻ പറഞ്ഞു എനിക്കാരെയും സിനിമയിൽ പരിചയമില്ല. മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടൻ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്കയോട് തുടർച്ചയായി സംസാരിച്ചു. അങ്ങിനെ ആദ്യമായി ഞാൻ മമ്മൂക്കയോട് പാസഞ്ചറിൻ്റെ കഥ പറയുന്നു.

Advertisement

സിനിമയിൽ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓർമിക്കപ്പെടുന്ന ഒരു വേഷം എൻ്റെ ഒരു സിനിമയിൽ അദ്ദേഹം ചെയ്യണമെന്ന എൻ്റെ ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ല. ഓർമകൾ മാത്രം ബാക്കിയാവുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close