മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ ആ മമ്മൂട്ടി ചിത്രമുണ്ടെന്നതാണ് സന്തോഷം: രഞ്ജിത്ത്

Advertisement

മലയാള സിനിമയിൽ സംവിധായകനായും, എഴുത്തുകാരനായും, അഭിനേതാവായും, നിർമ്മാതാവായും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് രഞ്ജിത്ത്. 1987 ൽ പുറത്തിറങ്ങിയ എഴുതാപ്പുറങ്ങൾ എന്ന സിനിമയിൽ അഭിനേതാവായാണ് രഞ്ജിത്ത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2001 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ രാവണപ്രഭു ആയിരുന്നു രഞ്ജിത്തിന്റെ ആദ്യ സംവിധാന സംരംഭം. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പി, തിരക്കഥ എന്നീ ചിത്രങ്ങൾ ബെസ്റ്റ് ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കുകയായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് രഞ്ജിത്ത് കാഴ്ചവെച്ചത്. രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് രഞ്ജിത്ത് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

പ്രാഞ്ചിയേട്ടന്‍, വല്ല്യേട്ടന്‍, പാലേരി മാണിക്യം, കയ്യൊപ്പ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. സിനിമയൊന്നും ചെയ്യാൻ തീരുമാനിക്കാത്ത സമയത്ത് പോലും രഞ്ജിത്തിന്റെ ചിത്രത്തിൽ താനാണ് നായകൻ എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു എന്ന് രഞ്ജിത്ത് വ്യക്തമാക്കി. പാലേരിമാണിക്യത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ച് തനിക്ക് വിളിക്കേണ്ടി വന്നിട്ടില്ലെന്നും ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തരുകയായിരുന്നുവെന്നും രഞ്ജിത്ത് പറയുകയായിരുന്നു. തന്റെയും മമ്മൂട്ടിയുടെയും നിർമ്മാണ കമ്പനികൾ ചേർന്ന് ഒരുക്കിയ ചിത്രമായിരുന്നു പ്രാഞ്ചിയേട്ടൻ ദി സെയിന്റ് എന്നും മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ പ്രാഞ്ചിയേട്ടന്‍ ഉണ്ട് എന്നതാണ് ഏറെ സന്തോഷമെന്നും രഞ്ജിത്ത് വ്യക്തമാക്കി. തന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പ് മമ്മൂക്ക പ്രതിഫലത്തെക്കുറിച്ച് ചോദിക്കാറില്ല എന്നും അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളതെന്ന് രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close