‘അബ്രഹാമിന്റെ സന്തതികൾ മലയാള സിനിമ ഇന്നേവരെ കാണാത്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’- രഞ്ജി പണിക്കർ..

Advertisement

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മമ്മൂട്ടിയുടെ കരിയറിലെ തന്നെ എറ്റവും ഹൈപ്പുള്ള ചിത്രം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഡെറിക് അബ്രഹാം എന്ന സ്റ്റൈലിഷ് കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പോസ്റ്ററിലൂടെ ഹൈപ്പ് ഉയർത്തിയ ചിത്രം പിന്നീട് ഇറങ്ങിയ ഹോളിവുഡ് നിലവാരമുള്ള ട്രൈലറിൽലൂടെ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കി.

മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികളിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന രഞ്ജി പണിക്കരുടെ സിനിമയെ കുറിച്ചുള്ള പ്രസ്താവനയാണ് ഇപ്പോൾ ചിത്രത്തിന് വീണ്ടും പ്രതീക്ഷകൾ ഉയർത്തുന്നത്. സാധാരണ ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ കാണുന്നത് പോലെ യാതൊരു ബന്ധമില്ലാത്ത കേസ് അന്വേഷിക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയല്ല മറിച്ച് തന്റെ ജീവിതത്തിൽ നെഞ്ചോട് ചേർത്ത് വെക്കാവുന്ന ഒരു കേസ് അന്വേഷണമായിട്ടാണ് ഡെറിക് അബ്രഹാം വരുന്നത്. ചിത്രത്തിലെ പല സംഭവങ്ങളും ഒടുക്കം അദ്ദേഹത്തിന്റെ നേർക്ക് നേരാണ് വരുന്നതെന്നും രഞ്ജി പണിക്കർ സൂചിപ്പിക്കുകയുണ്ടായി. 10 വർഷം മുമ്പ് മമ്മൂട്ടി ഡേറ്റ് നൽകിയ സംവിധായകനാണ് ഷാജി പടൂർ എന്നും നല്ലൊരു തിരക്കഥക്ക് വേണ്ടി കുറെയേറെ വർഷങ്ങൾ കാത്തിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം കൂട്ടിച്ചേർത്തു. 22 വർഷമായി മലയാള സിനിമയുടെ ഭാഗമായിരുന്ന ഷാജി പടൂർ, രഞ്ജി പണിക്കർ, ഷാജി കൈലാസ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. കാത്തിരിപ്പിന് വിരാമമായി ‘അബ്രഹാമിന്റെ സന്തതികൾ’ നാളെ പ്രദർശനത്തിനെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close