ഒടിയനൊപ്പം രണ്ടാമൂഴം മോഷൻ പോസ്റ്റർ എത്തുന്നു? ആരാധകർ ആവേശത്തിൽ..

Advertisement

മലയാള സിനിമ ഉറ്റു നോക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘രണ്ടാമൂഴം’. ആയിരം കോടി ബഡ്ജറ്റിലായിരിക്കും ചിത്രം പുറത്തിറങ്ങുക എന്ന് നിർമ്മാതാവ് ബി.ആർ ഷെട്ടി ഔദ്യോഗികമായി സ്ഥിതികരിച്ചിരുന്നു. മലയാള സിനിമയുടെ സ്വപ്ന തുല്യമായ ഈ പ്രോജക്റ്റ് സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോനാണ്.പരസ്യ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രം ‘ഒടിയൻ’ അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. ലാലേട്ടനെ നായകനാക്കി വലിയ ബഡ്ജറ്റിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന ഒടിയൻ തന്നെയാണ് മലയാളികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും, അടുത്തിടെ സോഷ്യൽ മീഡിയയിൽ രണ്ടാമൂഴം ഉപേക്ഷിച്ചു എന്ന വാർത്ത പരക്കുകയുണ്ടായി എന്നാൽ മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന വർത്തയുമായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

രണ്ടാമൂഴത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പാലക്കാട് ആരംഭിച്ചിരിക്കുന്നു. ചിത്രത്തിലെ കാസ്റ്റിംഗ് ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. വിക്രം ,മഹേഷ് ബാബു , ഐശ്വര്യ റായ് , അമിതാബ് ബച്ചൻ തുടങ്ങിയവർ ചിത്രത്തിൽ ഉണ്ടാവുമെന്ന സൂചനയുമുണ്ട് എന്നാൽ ഔദ്യോഗികമായിട്ടുള്ള സ്ഥിതികരണം ഒന്നും തന്നെ വന്നട്ടില്ല. മോഹൻലാൽ എം.ടി വാസുദേവൻ നായരെ വൈകാതെ കാണും എന്ന വാർത്തയും പുറത്തുവിട്ടിട്ടുണ്ട്. 1984 ൽ എം.ടി വാസുദേവൻ നായർ ഒരുക്കിയ നോവലായിരുന്നു രണ്ടാമൂഴം എന്നാൽ ഈ നോവൽ സിനിമായക്കുമ്പോൾ അദ്ദേഹത്തെ വെല്ലുന്ന തിരക്കഥകൃത്ത് സ്വപ്നങ്ങളിൽ മാത്രം. രണ്ടാമൂഴത്തിന്റെ മോഷൻ പോസ്റ്റർസ് ഒടിയൻ റീലീസ് ചെയ്യുന്ന തീയറ്ററുകളിൽ പ്രദർശനത്തിനെത്തും എന്നാണ് ഇപ്പോൾ പുതിയ വാർത്തകൾ പരക്കുന്നത്.

Advertisement

മഹാഭാരതത്തിലെ ഭീമന്റെ കണ്ണിലൂടെയാണ് രണ്ടാമൂഴത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഭീമനായി വേഷമിടുന്ന മോഹൻലാൽ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. 2017 ഏപ്രിലായിരുന്നു ചിത്രം ആദ്യമായി അനൗൻസ് ചെയ്തത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായൽ ഉടനെ തന്നെ ഷൂട്ടിംഗ് ആരംഭിക്കും. രണ്ട് ഭാഗമായിട്ടായിരിക്കും ചിത്രീകരിക്കുക എന്നും സൂചനയുണ്ട്. ഇന്ത്യൻ സിനിമയിൽ നിലവിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രം ബാഹുബലിയാണ്. ഈ വർഷം അവസാനം റിലീസിന് ഒരുങ്ങിനെ 2.0 വരുന്നതോടെ ഏറ്റവും ബഡ്ജറ്റുള്ള ഇന്ത്യൻ സിനിമ എന്ന റെക്കോര്ഡ് രജനികാന്ത് ചിത്രം സ്വന്തമാക്കും. രണ്ടാമൂഴം റീലീസോട് കൂടി മലയാളം എന്ന കൊച്ചു ഇൻഡസ്ട്രിക്ക് ഇന്ത്യൻ സിനിമയുടെ മുന്നിൽ യശസ്സ് ഉയർത്തിപ്പിടിച്ചു നിൽക്കാൻ സാധിക്കുന്ന ആ നിമിഷത്തിനായി കാത്തിരിക്കാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close