തിരക്കഥ നൽകില്ലെന്ന നിലപാടിൽ എം ടി; രണ്ടാമൂഴം കേസ് മാർച്ചിൽ..!

Advertisement

മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രമാണ് രണ്ടാമൂഴം. ആയിരം കോടി ബഡ്ജറ്റിൽ ഒരുക്കാനിരുന്ന ഈ ചിത്രം നിർമ്മിക്കാൻ മുന്നോട്ടു വന്നത് ഗൾഫ് വ്യവസായ പ്രമുഖൻ ആയ ബി ആർ ഷെട്ടി ആണ്. എന്നാൽ ചിത്രീകരണം തുടങ്ങാൻ വൈകിയതോടെ സംവിധായകനിൽ വിശ്വാസം നഷ്ട്ടപെട്ട എം ടി വാസുദേവൻ നായർ തന്റെ തിരക്കഥ തിരികെ ചോദിച്ചു കൊണ്ട് കോഴിക്കോട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. അതോടെ ബി ആർ ഷെട്ടി പിന്മാറുകയും രണ്ടാമൂഴം പ്രതിസന്ധിയിൽ ആവുകയും ചെയ്തു.
രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹർജിയും  കേസില്‍ മധ്യസ്ഥൻ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെ എം.ടിയുടെ ഹർജിയുമാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ഉള്ളത്.

ഇതിനിടെ കെ എസ് നാരായണൻ എന്ന പുതിയ നിർമ്മാതാവ് എത്തുകയും 1200 കോടി രൂപയ്ക്കു ഈ ചിത്രം നിർമ്മിക്കാൻ സംവിധായകനുമായി കരാർ ഒപ്പിടുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തിരക്കഥ നൽകില്ല എന്ന നിലപാടിൽ ഉറച്ചു തന്നെയാണ് എം ടി ഇരിക്കുന്നതെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. മാത്രമല്ല, ഈ കേസിൽ തുടർന്നുള്ള വാദം കോടതി കേൾക്കുന്നത് വരുന്ന മാർച്ച് മാസം രണ്ടാം തീയതി ആയിരിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണ് ഈ കേസ് ഇപ്പോഴുമുള്ളതു. രണ്ടാമൂഴത്തിന്റെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഉള്ള തിരക്കഥയാണ് എം ടി വാസുദേവൻ നായർ ശ്രീകുമാർ മേനോന് എഴുതി നൽകിയത്. മോഹൻലാൽ തന്നെ നായകൻ ആവണം എന്നും ചിത്രം രണ്ടു ഭാഗങ്ങൾ ആയി ഒരുക്കണം എന്നുമായിരുന്നു എം ടി യുടെ ആവശ്യങ്ങൾ. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close