ജോസഫിനും ജോജുവിനും പ്രശംസയുമായി രമേശ് പിഷാരടി..!

Advertisement

ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ചർച്ചാ വിഷയം ആയിരിക്കുന്ന ചിത്രമാണ് ജോജു ജോർജ് നായകനായ ജോസഫ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഷാഹി കബീർ രചിച്ചു എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ജോസഫിനെ അവതരിപ്പിച്ചതിനൊപ്പം തന്നെ ഈ ചിത്രം നിർമ്മിച്ചതും ജോജു ജോർജ് തന്നെയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഇതിൽ അദ്ദേഹം നൽകിയത് എന്ന് പറയാം. അത്ര ഗംഭീരമായിരുന്നു ജോസഫ് ആയുള്ള ജോജുവിന്റെ പകർന്നാട്ടം. ഈ ചിത്രത്തെയും ജോജുവിനെയും പ്രശംസിച്ചു മലയാള സിനിമയിൽ നിന്ന് ശ്രീകുമാർ മേനോൻ, മിഥുൻ മാനുവൽ തോമസ്, അനൂപ് മേനോൻ എന്നിവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജോസഫിനും ജോജുവിനും പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടനും മിമിക്രി കലാകാരനും സംവിധായകനുമായ രമേശ് പിഷാരടി ആണ്.

തന്റെ ഫേസ്ബുക് പേജിൽ ആണ് രമേശ് പിഷാരടി ഈ ചിത്രത്തെ കുറിച്ചും ജോജുവിനെ കുറിച്ചുമുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. ജോസഫ് എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു തലേന്ന് ഒരു പാട് രാത്രി വരെ താനും ജോജുവും ഒന്നിച്ചുണ്ടായിരുന്നു എന്നും സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അന്ന് ജോജു വാചാലനായി എന്നും രമേശ് പിഷാരടി ഓർത്തെടുക്കുന്നു. അന്ന് അദ്ദേഹം തന്റെ ആശങ്കകൾ ആയിരുന്നു പങ്കു വെച്ചത് എന്ന് രമേശ് പിഷാരടി പറയുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ താൻ നായകനാകുന്നു, എന്താകുമോ എന്തോ, എന്നിങ്ങനെയൊക്കെയായിരുന്നു ജോജുവിന്റെ ആശങ്കകൾ.
ഷൂട്ടിംഗ് പകുതിയായപ്പോൾ ജോജുവിനു ഈ ചിത്രത്തിന്റെ നിർമാതാവ് കൂടെ ആകേണ്ടിവന്നു. ജോസഫ് ഇന്നൊരു വൻ വിജയമാകുമ്പോൾ പപ്പേട്ടൻ ഉൾപ്പടെ ഒരു പാടു പേരുടെ അദ്ധ്വാനം അതിനു പിന്നിലുണ്ട് എന്നും ജോജുവിന്റെ അതിയായ ആഗ്രഹത്തിന്റെ ഫലം കൂടിയാണ് ഈ വിജയം എന്നും രമേശ് പിഷാരടി പറയുന്നു. ജോസഫ് തീയേറ്ററിലെ നിറഞ്ഞ സദസിൽ രണ്ടാം വാരത്തിലേക്കു കടക്കുന്ന ഈ അവസരത്തിൽ ഇന്നലെ ജോജുഭായിയുടെ സന്തോഷം താൻ നേരിട്ട് കണ്ടു എന്നും അതെഴുതാൻ വാക്കുകൾ ഇല്ലാത്തതു കൊണ്ട് ഇതൊക്കെ എഴുതുന്നു എന്നും പറഞ്ഞാണ് രമേശ് പിഷാരടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close