സംവിധായകന്റെ മുഖത്തെ സന്തോഷമാണ് എന്റെ ഹൃദയം നിറച്ചത്; വിജയ് സൂപ്പറും പൗർണ്ണമിയുടെ വിജയത്തിൽ പങ്ക് ചേർന്ന് രമേശ് പിഷാരഡി.

Advertisement

പുതുവർഷത്തിൽ തിയറ്ററുകൾ നിറഞ്ഞൊടുന്ന വിജയചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും.ആസിഫ് അലിയും ജിസ് ജോയും ഒന്നിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്.ഇന്നലെ ചിത്രത്തിന്റെ സംവിധായകനൊപ്പം രമേഷ് പിഷാരഡിയും ക്വീൻ ചിത്രത്തിന്റെ സംവിധായകൻ ഡിജോയും ചേർന്ന് എറണാകുളം കവിതാ തിയറ്ററിൽ ചിത്രം കാണാൻ എത്തിയിരുന്നു. തിയറ്ററിൽ ജിസ് ജോയിയുടെ പേരെഴുതി കാണിക്കുമ്പോൾ പ്രേക്ഷകർ നൽകിയ കൈയ്യടിയുടെ ആരവങ്ങൾ കണ്ട് സംവിധായകൻ ജിസിന് മുഖത്ത് ഉണ്ടായ സന്തോഷം തന്റെ ഹൃദയവും നിറച്ചുവെന്നാണ് രമേശ് പിഷാരഡി സമൂഹമാധ്യമത്തിലൂടെ പങ്ക് വെച്ചത്.

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം 2019ലെ ആദ്യത്തെ ഹിറ്റ് മലയാള ചിത്രമായിരിക്കും. ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയിയും ഒന്നിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ മൂന്ന് വിജയചിത്രങ്ങൾക്ക് ശേഷമാണ് ഐശ്വര്യ ഈ വിജയചിത്രത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ സിനിമ കാണാൻ എത്തിയ മുത്തശിക്കൊപ്പം ഐശ്വര്യ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisement

സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തിനും വലിയ അഭിപ്രായമാണ് ലഭിക്കുന്നത്.കൂടാതെ രഞ്ജിപണിക്കർ, ദേവൻ, കെ പി എ സി ലളിത, ബാലുവർഗിസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ വിജയത്തിൽ പങ്ക് ചേർന്ന് യുവതാരങ്ങൾ ഉൾപ്പെടെ ഒരുപ്പാട് പേർ ആശംസകളുമായ് രംഗത്ത് എത്തിയിരുന്നു. ജിസ് ജോയിയുടെ രചനയിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കും നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പ്രിൻസ് ജോർജാണ്.4 മ്യൂസിക്സ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ഗംഭീരമാണ്. ന്യൂ സൂര്യ  ഫിലിംസിന്റെ ബാനറിൽ എ കെ സുനിലാണ് ഈ വിജയചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close