“നീ എന്റെ അംബേദ്കർ കണ്ടിട്ടുണ്ടോ? ഡാനി കണ്ടിട്ടുണ്ടോ” മമ്മൂട്ടിയുടെ ആ മറുപടി മനസ്സ് തുറപ്പിച്ചെന്ന് രമേശ് പിഷാരടി

Advertisement

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് രമേശ് പിഷാരടി. ഒരുപാട് കോമഡി പരിപാടികളിലും സിനിമകളിലും കോമഡി വേഷങ്ങൾ ചെയ്താണ് പ്രേക്ഷക മനസ്സ് ഇദ്ദേഹം കീഴടക്കിയത്. 2018 ൽ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം രമേശ് പിഷാരടി അണിയുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം രമേഷ് പിഷാരടി രണ്ടാമതായി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവ്വൻ. ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ ഉണ്ടായിരുന്നു എന്നും ഈ കാര്യങ്ങൾ മമ്മൂട്ടിയോട് തുറന്ന് പറഞ്ഞിരുന്നു എന്നും രമേശ് പിഷാരടി ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി.

ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ മമ്മൂട്ടി, മനോജ് കെ ജയൻ എന്നിവർ സ്പീക്കർ ചുമന്ന് പോകുന്ന സീനിൽ ഫ്രെമിന്റെ പിന്നിൽ നിൽക്കുന്ന ഒരു പയ്യൻ പണിയെടുക്കാതെ നിൽക്കുകയും വന്നു സ്പീക്കർ പിടിക്കടാ എന്ന ഡയലോഗ് ചേർക്കമായിരുന്നു എന്ന് പിഷാരടി പറയുകയുണ്ടായി. അവൻ ഇങ്ങനെ നിൽക്കുന്നത് ആളുകൾ കാണും എന്നു താൻ വിചാരിച്ചുവെന്നും ആരും അത് ശ്രദ്ധിച്ചില്ല എന്ന് പിഷാരടി വ്യക്തമാക്കി. ഈ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ നീ അംബേദ്കർ കണ്ടിട്ടുണ്ടോ? ഡാനി എന്ന സിനിമ കണ്ടിട്ടുണ്ടോ എന്നാണ് മമ്മൂട്ടി ആദ്യം ചോദിച്ചത്. മൊത്തം ഒറ്റയിരിപ്പിന് കണ്ടിട്ടില്ലയെന്നും അങ്ങുമിങ്ങുമൊക്കെ കണ്ടിട്ടുണ്ട് എന്നാണ് അന്ന് മമ്മൂട്ടിയ്ക്ക് മറുപടി നൽകിയതെന്ന് താരം പറയുകയുണ്ടായി. നീ ഇപ്പോൾ പറഞ്ഞത്, നീ ചെയ്ത ഒരു വർക്ക് ജനങ്ങൾ കണ്ടില്ല എന്നുള്ളതിന്റെ വിഷമമാണ്. അതായത് നീ അദ്ധ്വാനിച്ച് ചെയ്തൊരു കാര്യം ജനങ്ങൾ കണ്ടില്ല. അങ്ങനെ വിഷമിക്കാൻ നിന്നാൽ ഒരു കാര്യവുമില്ല. നമ്മുടെയൊക്കെ എത്ര കണ്ടിട്ടുണ്ടോ അത്രയും തന്നെ ആളുകൾ കാണാതെയും ഇരുന്നിട്ടുണ്ട്. അതുകൊണ്ട് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോവുക. എന്നെങ്കിലും ഒരിക്കൽ ഇതൊരു സക്സസ് പോയിന്റിലെത്തും. മമ്മൂട്ടി നൽകിയ മറുപടി തന്റെ മനസ്സ് തുറപ്പിച്ചു എന്ന് പിഷാരടി തുറന്ന് പറയുകയുണ്ടായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close