രാമലീലക്ക് ശേഷം ദിലീപ്- അരുൺ ഗോപി ടീം വീണ്ടും

Advertisement

ഇന്നലെ സംവിധായകൻ അരുൺ ഗോപിയും ദിലീപും തങ്ങളുടെ തലവര മാറ്റിയെഴുതിയ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയായിരുന്നു. പ്രണവ് മോഹൻലാൽ നായകനായ തന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ വെച്ചായിരുന്നു അരുൺ ഗോപി ദിലീപിനൊപ്പം രാമലീലയുടെ ഒന്നാം വാർഷികം ആഘോഷിച്ചത്. അരുൺ ഗോപിയും ദിലീപും പ്രണവ് മോഹൻലാലും എല്ലാം ആ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് അരുൺ ഗോപി. ദിലീപുമൊത്തു താൻ ഉടനെ തന്നെ ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ് എന്നും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കും എന്നുമാണ് അരുൺ ഗോപി തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കുറിച്ചത്.

Advertisement

ദിലീപിന്റെ കരിയറിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ആണ് അരുൺ ഗോപി എന്ന നവാഗത സംവിധായകൻ രാമലീല എന്ന ചിത്രവുമായി എത്തിയത്. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അതുപോലെ രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രത്തിലുമാണ് ദിലീപ് അഭിനയിക്കുന്നത്.

അരുൺ ഗോപിയുടെ പ്രണവ് മോഹൻലാൽ ചിത്രം അടുത്ത വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്യുക. ദിലീപ് ചിത്രത്തോടൊപ്പം തന്നെ കെ മധു നിർമ്മിക്കുന്ന ഒരു ചിത്രവും ഐ എം വിജയൻറെ ബയോപ്പിക്കും അരുൺ ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഓപ്പൺ ഡേറ്റും അരുൺ ഗോപിക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close