മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു..

Advertisement

രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പത്തു മണിക്കാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യുക. നേരത്തെ റിലീസ് ചെയ്ത ഡ്രാമയുടെ ടൈറ്റിൽ പോസ്റ്റർ, ടീസർ, സ്റ്റില്ലുകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. സെപ്റ്റംബറിൽ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ഡേറ്റ് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ മോഹൻലാലിനൊപ്പം രചയിതാവായും സംവിധായകനായും സമ്മാനിച്ചിട്ടുള്ള രഞ്ജിത്തിന്റെ ഈ മോഹൻലാൽ ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആണ്.

Advertisement

തൊണ്ണൂറു ശതമാനവും ലണ്ടനിൽ ഷൂട്ട് ചെയ്ത ഡ്രാമ, ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് രഞ്ജിത് പറയുന്നത്. മോഹൻലാലിന് പുറമെ ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന സ്റ്റില്ലുകളും ടീസറുമെല്ലാം ഏറെ രസകരമായിരുന്നു. വളരെയേറെ യുവത്വം തുളുമ്പുന്ന മോഹൻലാലിനെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അടുത്ത മാസം തന്നെ റിലീസ് ചെയ്യും. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close