മലയാളത്തിന്റെ അമ്പതു കോടി ക്ലബ്ബില്‍ ഇനി രാമലീലയും..!

Advertisement

മോഹൻലാൽ ആണ് മലയാള സിനിമയ്ക്കു ദൃശ്യം എന്ന ചിത്രത്തിലൂടെ അമ്പതു കോടി എന്ന സ്വപ്ന കവാടത്തിലേക്കുള്ള വാതിൽ തുറന്നു തന്നത്. ജീത്തു ജോസഫ് ഒരുക്കിയ ഈ ഫാമിലി ത്രില്ലർ 75 കോടി രൂപയുടെ ബിസിനസ് ആണ് ആകെ നടത്തിയത്. അതിനു ശേഷം ഒട്ടേറെ ചലച്ചിത്രങ്ങൾ ആ ക്ലബ്ബിലെ അംഗങ്ങൾ ആയി. ഇപ്പോഴിതാ മോളിവുഡിന്റെ അമ്പതു കോടി ക്ലബ്ബിൽ പുതിയതായി ദിലീപ് ചിത്രം രാമലീല എത്തിയിരിക്കുകയാണ്. ഇത് വരെ ചിത്രം 55 കോടി രൂപയുടെ ബിസിനസ് ആണ് നടത്തിയത്. നവാഗതനായ ഒരു സംവിധായകൻ ഒരുക്കിയ ഒരു ചിത്രം അമ്പതു കോടി നേടുന്നത് ഇത് രണ്ടാം തവണയാണ്. പ്രിത്വി രാജ് ചിത്രമായ എന്ന് നിന്റെ മൊയ്ദീനിലൂടെ ആർ എസ് വിമൽ അത് സാധിച്ചപ്പോൾ രാമലീലയിലൂടെ അരുൺ ഗോപി ആ നേട്ടം കൈ വരിച്ചു. ഏകദേശം 60 കോടിയോളം ബിസിനസ് ആണ് എന്ന് നിന്റെ മൊയ്‌ദീൻ നടത്തിയത്. 60 കോടിയോളം തന്നെ ബിസിനസ് നടത്തിയ ഷാഫിയുടെ ടു കൺഡ്രീസ് ആണ് ദിലീപിന്റെ മറ്റൊരു അമ്പതു കോടി ചിത്രം.

നാല് ചിത്രങ്ങൾ അമ്പതു കോടിക്ക് മുകളിൽ ഉള്ള മോഹൻലാൽ ആണ് ലിസ്റ്റിൽ ഒന്നാമൻ. 75 കോടി ബിസിനസ് നടത്തിയ ദൃശ്യം, 170 കോടിയോളം ബിസിനസ് നടത്തിയ വൈശാഖിന്റെ പുലി മുരുകൻ, 70 കോടിയോളം ബിസിനസ് നടത്തിയ പ്രിയദർശന്റെ ഒപ്പം, 58 കോടിയോളം ബിസിനസ് നടത്തിയ ജിബു ജേക്കബിന്റെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് ഈ ക്ലബ്ബിൽ ഉള്ള നാല് മോഹൻലാൽ ചിത്രങ്ങൾ. 66 കോടിയോളം ബിസിനസ് നടത്തിയ അൽഫോൻസ് പുത്രന്റെ പ്രേമവുമായി നിവിൻ പോളിയും ക്ലബ്ബിൽ ഇടം പിടിച്ചിട്ടു ഉണ്ട്.
50 കോടി ബിസിനസ് നടത്തിയ ഹനീഫ് അദനിയുടെ ദി ഗ്രേറ്റ് ഫാദറുമായി മമ്മൂട്ടിയും ഈ ലിസ്റ്റിൽ ഉണ്ട് . ജയ് കെ- പ്രിത്വി രാജ് ചിത്രമായ ഇസ്‌റായും അമ്പതു കോടിയോളം ബിസിനസ് നടത്തിയതായി ബോക്സ് ഓഫീസ്‌ റിപ്പോർട്ടുകൾ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close