വനിതാ സംവിധായികക്കൊപ്പം ആദ്യമായി; അനുഭവം പങ്കു വെച്ച് രജിഷാ വിജയൻ

Advertisement

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായികക്കുള്ള സംസ്ഥാന അവാർഡ് നേടിയ ആളാണ് വിധു വിൻസെന്റ്. ആദ്യമായി കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്ന സംവിധായിക എന്ന അപൂർവ നേട്ടവും അതിലൂടെ വിധു വിന്സന്റിനെ തേടി എത്തി. മാൻ ഹോൾ എന്ന ആ ചിത്രത്തിന് ശേഷം ഇപ്പോൾ സ്റ്റാൻഡ് അപ് എന്ന തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് വിധു വിൻസെന്റ്. സംസ്ഥാന അവാർഡ് ജേതാക്കൾ ആയ നിമിഷാ സജയൻ, രജിഷാ വിജയൻ എന്നിവർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ ആദ്യമായി ഒരു വനിതാ സംവിധായികക്കു ഒപ്പം ജോലി ചെയ്ത അനുഭവം വെളിപ്പെടുത്തുകയാണ് ഇപ്പോൾ നടി രജിഷാ വിജയൻ.

വിധു വിൻസെന്റ് ആദ്യം ഒരുക്കിയ മാൻ ഹോൾ പോലത്തെ ഒരു സിനിമയെ അല്ല സ്റ്റാൻഡ് അപ് എന്നും ഇത് ഒരു പക്കാ കൊമേർഷ്യൽ ത്രില്ലർ ഡ്രാമ ആണെന്നും രജിഷാ വിജയൻ പറയുന്നു. ഈ ചിത്രത്തിന്റെ ക്യാൻവാസും വളരെ വലുതായിരുന്നു എന്നും പറഞ്ഞ ഈ നടി, ഒട്ടും പതറാതെ ആണ് വിധു വിൻസെന്റ് എന്ന സംവിധായിക ഈ ചിത്രം ചെയ്തു തീർത്തത് എന്നും പറയുന്നു. ഫുൾ സെറ്റിനെ മാനേജ് ചെയ്യുന്ന കാര്യം ആയാലും ഒരു വലിയ കൊമേർഷ്യൽ ക്യാൻവാസിൽ കഥ പറയുന്ന ചിത്രം ഏറ്റവും മികച്ച രീതിയിൽ ഷൂട്ട് ചെയ്തു തീർക്കുന്ന കാര്യം ആയാലും വിധു വിൻസെന്റ് എന്ന സംവിധായിക പുലർത്തിയ മികവ് തന്നെയാണ് സ്റ്റാൻഡ് അപ്പിനെ ഗംഭീരമാക്കുന്നത് എന്നും രജിഷാ വിജയൻ ഓൺലുക്കേഴ്സ് മീഡിയയോട് പറയുന്നു.

Advertisement

ഒരു നടി എന്ന നിലയിൽ തന്റെ കയ്യിൽ നിന്ന് എന്ത് വേണം എന്ന് സംവിധായികക്കു നല്ല നിശ്ചയം ഉണ്ടായിരുന്നു എന്നും അതുപോലെ നമ്മുടെ നിർദേശങ്ങൾ കൂടി നല്ലതു ആണെങ്കിൽ സ്വീകരിക്കുന്ന തുറന്ന മനസ്സുള്ള ഒരു വ്യക്തികൂടി ആണ് വിധു വിൻസെന്റ് എന്നും രജിഷാ വിജയൻ പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ എന്തുകൊണ്ടും വളരെ മികച്ച ഒരു അനുഭവം ആയിരുന്നു സ്റ്റാൻഡ് അപ് എന്ന ചിത്രം സമ്മാനിച്ചത് എന്നാണ് രജിഷാ വിജയൻ വിശദീകരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close