വില്ലനെ രജനികാന്തിനും കാണണം; മോഹൻലാൽ ചിത്രം വില്ലൻ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു സൂപ്പർ സ്റ്റാർ രജനികാന്തും..

Advertisement

ഓരോ ദിവസം കഴിയും തോറും വില്ലൻ തരംഗം കേരളം കീഴടക്കി കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യാൻ ഇനിയും 12 ദിവസത്തോളം ബാക്കിയുണ്ട് എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ മുഴുവൻ ഇപ്പോൾ വില്ലൻ എന്ന ഒറ്റ ചിന്തയെ ഉള്ളു. മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണനും നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷുമാണ്.

ലിംഗ, ബജ്‌രംഗി ബായിജാൻ എന്നീ വമ്പൻ ചിത്രങ്ങളും തെലുങ്കിലെ ഒട്ടുമിക്ക ബിഗ് ബജറ്റ് ചിത്രങ്ങളുടെ അമരക്കാരുമായ റോക്ക് ലൈൻ ടീം ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് വില്ലൻ. മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാൽ, തെലുങ്കു നടൻ ശ്രീകാന്ത് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മറ്റൊരു ആകാംഷ നിറയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ വില്ലനെ സംബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്.

Advertisement

സൂപ്പർ താരം രജനികാന്ത് വില്ലൻ കാണാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ഈ വാർത്ത ഓൺലുക്കേഴ്‌സ് മീഡിയയോട് പങ്കുവെച്ചത്.

ഇപ്പോൾ സൂപ്പർ സ്റ്റാർ രജനീകാന്തിന് റിലീസിന് മുൻപേ തന്നെ വില്ലൻ കാണാൻ ഉള്ള സൗകര്യം ഒരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തെ കുറിച്ച് കേട്ടറിഞ്ഞ രജനികാന്ത് ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതുപോലെ മോഹൻലാൽ – പ്രിയദർശൻ ചിത്രം ഒപ്പവും രജനികാന്ത് ആവശ്യപ്പെട്ട് അദ്ദേഹത്തെ കാണിച്ചിരുന്നു. ഒപ്പം മലയാള സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സ് ഓഫീസ് ഹിറ്റാണ് ഇപ്പോൾ. ഉടനെ തന്നെ രജനീകാന്തിന് വേണ്ടി വില്ലന്റെ സ്പെഷ്യൽ സ്ക്രീനിംഗ് ചെന്നൈയിൽ നടത്തും.

ക്രൈം ത്രില്ലർ എന്ന വിഭാഗത്തിൽപെടുന്ന വില്ലനിൽ ഹൻസിക മൊട്‍വാനി, മഞ്ജു വാര്യർ, രാശി ഖന്ന, ചെമ്പൻ വിനോദ്, അജു വർഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും അഭിനയിച്ചിരിക്കുന്നു. രവി വർമ്മ, റാം- ലക്ഷ്മൺ ടീം, ജി എന്നിവർ സംഘട്ടനം ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ 13 കോടിയോളം രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തി കഴിഞ്ഞു. 20 കോടിയോളമാണ് വില്ലന്റെ നിർമ്മാണ ചെലവ്.

മുടക്കുമുതലിന്റെ പാതിയിലധികം റിലീസിന് മുൻപേ തന്നെ തിരിച്ചു പിടിച്ച വില്ലൻ മലയാളി പ്രേക്ഷകർ ഇന്ന് ഏറ്റവും അധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്.

Advertisement

Press ESC to close