
നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് കൊണ്ടാണ് ഒടിയൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് ഇന്നലെ പുറത്തായത്. മോഹൻലാലിൻറെ രൂപമാറ്റം കണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. മോഹൻലാലിന് ലഭിച്ച ഈ ഒരു നേട്ടവും അഭിനന്ദനവും മലയാള സിനിമാചരിത്രത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
ഒടിയന്റെ ഫസ്റ്റ്ലുക്ക് വന്ന നാള്‍ മുതൽ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകർ അദ്ദേഹം എങ്ങനെയാണ് ഈ രൂപത്തിലേക്ക് മാറുക എന്ന ആകാംക്ഷയിലായിരുന്നു. വർഷങ്ങളായി നമ്മളുടെ മനസ്സിൽ പതിഞ്ഞൊരു മുഖമുണ്ട് അദ്ദേഹത്തിന്. അതിൽ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോൾ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു സംശയം ഉണ്ടായിരുന്നു. മോഹൻലാലിൻറെ ഈ രൂപമാറ്റം പ്രേക്ഷകർ സ്വീകരിച്ചതോടെ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വ്യക്തമാക്കുന്നു.
തന്റെ അഭിനയജീവിതത്തിനിടയിൽ ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനുവേണ്ടി മോഹൻലാൽ ശരീരഭാരം ഇത്രയധികം കുറയ്ക്കുന്നതും കഠിനപരിശീലനത്തിലേര്‍പ്പെടുന്നതും. പരിശീലനഘട്ടങ്ങളിലൊന്നും ഒരു ഫോട്ടോ പോലും പുറത്തുവിടാതെയാണ് അണിയറപ്രവർത്തകർ ആരാധകരുടെ പ്രതീക്ഷ ഉയർത്തിയത്.