രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നു; 40 വർഷത്തിന് ശേഷം ഇതിഹാസ സംഗമം

Advertisement

തമിഴിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളാണ് സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും. കഴിഞ്ഞ അൻപതോളം വർഷങ്ങളായി ഇവർ തമിഴ് സിനിമയിലെ മുടിചൂടാമന്നന്മാരായി നിലനിൽക്കുകയാണ്. തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ ഏതാനും ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചെങ്കിലും, കഴിഞ്ഞ നാല്പതോളം വർഷങ്ങളായി ഇവരെ ഒരുമിച്ചൊരു ചിത്രത്തിൽ പ്രേക്ഷകർ കണ്ടിട്ടില്ല.

ഇപ്പോൾ വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്, നാല്പത് വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ ഈ ഇതിഹാസ സംഗമത്തിന് വഴിയൊരുങ്ങുന്നു എന്നാണ്. തമിഴിലെ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം ഒരു ചിത്രം നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്നുണ്ട് എന്ന വാർത്തകൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ആ ചിത്രത്തിലൂടെ രജനികാന്ത്, കമൽ ഹസൻ എന്നിവർ വീണ്ടും ഒന്നിച്ചഭിനയിക്കുമെന്നുള്ള വാർത്തകളാണ് വരുന്നത്.

Advertisement

ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നില്ലെങ്കിലും ഈ വാർത്ത അറിഞ്ഞ ആരാധകർ ആവേശത്തിലാണ്. 1985 ഇൽ പുറത്ത് വന്ന ‘ഗിറഫ്ത്താർ’ എന്ന ഹിന്ദി ചിത്രത്തിലാണ് ഇവർ അവസാനമായി ഒന്നിച്ചത്. കമൽ ഹാസൻ നായകനായ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തിയത്. തമിഴിലാണെങ്കിൽ,1983 ഇൽ റിലീസ് ചെയ്ത ‘ഉരുവങ്കൽ മാരലാം’ എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി കൈകോർത്തത്. എന്നാൽ ആ ചിത്രത്തിൽ ഇവർക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇവരെ തമിഴിൽ ഒരുമിച്ചു പ്രേക്ഷകർ സ്‌ക്രീനിൽ കണ്ടത് 1979 ലെ ‘നിനനയ്‌താലേ ഇനിക്കും’ എന്ന ചിത്രത്തിലാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close