150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ച രാജേഷ് പിള്ളയാണ് എന്നെ സംബന്ധിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകൻ: തിരകഥാകൃത് സഞ്ജയ്

Advertisement

മലയാള സിനിമയിൽ മാറ്റത്തിനു തുടക്കം കുറിച്ച് ട്രാഫിക് എന്ന ചിത്രം നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് രാജേഷ് പിള്ളൈ. അദ്ദേഹം ഒരുക്കിയ വേട്ട എന്ന കുഞ്ചാക്കോ ബോബൻ- മഞ്ജു വാര്യർ ചിത്രവും മികച്ച പ്രേക്ഷക പ്രശംസ നേടുകയും മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ വിജയം കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. വേട്ടയുടെ റിലീസ് ദിവസമാണ് രാജേഷ് പിള്ള നമ്മളെ വിട്ടു പോയത്. ഇപ്പോഴിതാ ട്രാഫിക് എന്ന ചിത്രം രചിച്ച ബോബി- സഞ്ജയ് ടീമിലെ സഞ്ജയ് രാജേഷ് പിള്ളയെ ഓർക്കുകയാണ്. മൂവി സ്ട്രീറ്റ് അവാർഡ്സിൽ വെച്ചാണ് അദ്ദേഹം രാജേഷ് പിള്ള എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറന്നത്.

സഞ്ജയ് യുടെ വാക്കുകളിങ്ങനെ, ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകൻ ആണ് രാജേഷ് പിള്ള. അങ്ങനെയാണ് വേട്ട ഉണ്ടാവുന്നത്. ഈ പതിറ്റാണ്ടിലെ ഏറ്റവും നല്ല സംവിധായകൻ അദ്ദേഹമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകൻ ആണ് രാജേഷ് പിള്ള. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന കുഞ്ചാക്കോ ബോബൻ ചിത്രമൊരുക്കിയാണ് രാജേഷ് പിള്ള 2005 ഇൽ മലയാള സിനിമയിലരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2011 ഇൽ ട്രാഫിക്, 2015 ഇൽ മിലി, 2016 ഇൽ വേട്ട എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ഒരു ചിത്രമൊരുക്കണമെന്നുള്ള സ്വപ്നം ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close