7 ദിവസത്തിനിടയിൽ രണ്ട് വമ്പൻ ചിത്രങ്ങളുമായി രാജീവ് രവി

Advertisement

മലയാളത്തിലെ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ആളാണ് രാജീവ് രവി. ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. കമ്മട്ടിപ്പാടമൊരുക്കി ഒരു വലിയ ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധായകനായി അദ്ദേഹമെത്തുകയാണ്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകിയ സാഹചര്യങ്ങൾ ഉണ്ടായതിനാൽ, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ഒരാഴ്ചത്തെ വ്യത്യാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന കാഴ്ചയാണ് കാണാൻ പോകുന്നത്. വളരെ അപൂർവ്വമായാണ് ഒരു സംവിധായകന്റെ തന്നെ രണ്ടു ചിത്രങ്ങൾ ഒരാഴ്ചത്തെ വ്യത്യാസത്തിൽ ഒരേ മാർക്കറ്റിൽ റിലീസ് ചെയ്യുന്നത്. മെയ് ഇരുപത്തിയേഴിനു രാജീവ് രവിയൊരുക്കിയ ആസിഫ് അലി- സണ്ണി വെയ്ൻ ചിത്രമായ കുറ്റവും ശിക്ഷയും റിലീസ് ചെയ്യും. തൊട്ടടുത്ത ആഴ്ച തന്നെ അദ്ദേഹത്തിന്റെ നിവിൻ പോളി ചിത്രമായ തുറമുഖം തീയേറ്ററുകളിലെത്തും. ജൂൺ മൂന്നിന് റിലീസ് ആവുന്ന തുറമുഖം ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസ് കഥ രചിച്ച കുറ്റവും ശിക്ഷയുമെന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അദ്ദേഹവും മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും ചേർന്നാണ്. ഷറഫുദീൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആർ ആണ് ഈ ചിത്രം നിർമ്മിച്ചത്‌. രാജീവ് രവി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന തുറമുഖം രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച ഈ ചിത്രത്തിൽ ഇന്ദ്രജിത്, ജോജു ജോർജ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, പൂർണ്ണിമ ഇന്ദ്രജിത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close