രാജീവ് രവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നിവിൻ പോളി നായകൻ

Advertisement

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ.എൻ പിള്ള‍യുടെ ജീവിതം സിനിമയാക്കുന്നു. പ്രശസ്ഥ സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് എൻ.എൻ പിള്ളയുടെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നത്. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ എൻഎൻ പിള്ള ആകുന്നത്.

നേതാജിയുടെ ഐഎൻഎയിൽ അംഗം, സ്വാതന്ത്ര്യ സമര സേനാനി, നാടകകൃത്ത്, നടൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായിരുന്നു എൻഎൻ പിള്ള. യുവതലമുറ ഇന്നും എൻഎൻ പിള്ളയെ ഓർത്തിരിക്കുന്നത് സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗോഡ്ഫാദർ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ അഞ്ഞൂറാനായിട്ടാകും.

Advertisement

nivin pauly rajeev pillai movie, nn pillai, nivin pauly as nn pillai, e4 entertainment, cv sarathi

അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധ നേടുന്നുണ്ട്.

മലയാളത്തിലെ പ്രശസ്ഥ നിർമ്മാണ കമ്പനിയായ ഇ 4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ഏറ്റവും ചിലവേറിയ സിനിമ കൂടിയായിരിക്കും ഇത്. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയാണ് ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close