![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/08/rajeev-govindans-waterbound-media-has-been-released-by-superstars.jpg?fit=1024%2C592&ssl=1)
കോവിഡ് മഹമാരിയുടെ കടന്ന് വരവോട് കൂടി സിനിമ മേഖല ഒന്നടങ്കം സ്തംഭിച്ചു നിൽക്കുകയാണ്. മാറ്റങ്ങൾ ഉൾക്കൊണ്ട് മലയാള സിനിമ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പടർന്ന് പന്തലിക്കുവാൻ ഒരുങ്ങിയിരുന്ന സാഹചര്യത്തിലാണ് കൊറോണ വില്ലനായി വരുന്നത്. 150 ദിവസത്തോളം തീയറ്ററുകൾ അടിച്ചിട്ടത് സിനിമ പ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഗുണപരമായ മാറ്റങ്ങൾ തുടക്കം കുറിക്കുവാനും പൂർവാധികം ശക്തിയോട് കൂടി തിരിച്ചു വരുവാൻ ഒരുങ്ങുകയാണ് സിനിമ മേഖല. വാട്ടർബൗണ്ട് മീഡിയ എന്ന നവസംരഭവുമായി മാജിക് മൂൺ പ്രൊഡക്ഷൻസ് രംഗത്ത് എത്തിയിരിക്കുകയാണ്.
മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ മാജിക് മൂൺ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. രാജീവ് ഗോവിന്ദന്റെ വാട്ടർബൗണ്ട് മീഡിയ മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, ആന്റണി തുടങ്ങിയവർ ചേർന്നാണ് പുറത്തിറക്കിയത്. കോവിഡാനന്തര കേരളത്തിൽ മലയാള സിനിമ ആവശ്യപ്പെടുന്ന അച്ചടക്കത്തോടെ നവ സാങ്കേതികവിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തി നല്ല സിനിമകൾ നിർമ്മിക്കാൻ വാട്ടർബൗണ്ട് മീഡിയയുടെ ഒപ്പമുണ്ടാവും. മാറുന്നകാലം ആഗ്രഹിക്കുന്ന സിനിമ, ഈ മേഖലയിലേക്ക് കടന്നു വരാനാഗ്രഹിക്കുന്ന പുത്തൻ പ്രതിഭകൾക്കൊപ്പം ചേർന്ന് സാക്ഷാത്കരിക്കുക എന്നതാണ് വാട്ടർബൗണ്ട് മീഡിയ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുൾപ്പെടെയുള്ള സിനിമയുടെ വിതരണം, പരസ്യചിത്രങ്ങൾ യൂ ട്യൂബ് കണ്ടന്റ് എന്നിവയുടെ നിർമ്മാണം, വി എഫ് എക്സ് – വിർച്ച്വൽ റിയാലിറ്റി പ്രോജക്ടുകളുടെ നിർമ്മാണം, ഇവയ്ക്കാവശ്യമായ സാങ്കേതിക സഹായം, വെബ് സീരീസ് നിർമ്മാണം, ഡോക്യുമെൻററി – ഷോർട്ട് വീഡിയോ നിർമ്മാണം എന്നിവയും വാട്ടർബൗണ്ട് മീഡിയ നിർവ്വഹിക്കും. മുംബൈ ആസ്ഥാനമായാണ് വാട്ടർബൗണ്ട് മീഡിയ പ്രവർത്തിക്കുന്നത്.
https://www.instagram.com/p/CEI_7EzgZPj/