രാജമാണിക്യത്തിന് ശേഷം ഇപ്പോഴാണ് ഈ ഒരു രീതിയിൽ സിനിമ ചെയ്യുന്നത്; ട്രാൻസിനെ കുറിച്ചു അൻവർ റഷീദ്

Advertisement

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സംവിധാനകനും നിർമ്മാതാവുമാണ് അൻവർ റഷീദ്. ഒരു സിനിമയെ മികച്ച സൃഷ്ട്ടിയാക്കുവാൻ വേണ്ടി വളരെയധികം സമയം എടുത്താണ് അദ്ദേഹം ഓരോ സിനിമ ഒരുക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. പറവ എന്ന സൗബിൻ ചിത്രത്തിൽ ഷൈജു ഉണ്ണിയോടൊപ്പം നിര്മ്മാതാവായും അൻവർ നിറഞ്ഞു നിന്നിരുന്നു. സിനിമ പ്രേമികൾ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൻവർ റഷീദ് ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 14 ന് പ്രദർശനത്തിനെത്തുന്നു. നസ്രിയയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. അൻവർ റഷീദ് സംവിധായകനും നിർമ്മാതാവായും ഒരേ സമയത്ത് വരുന്ന ഒരു ചിത്രം കൂടിയാണ് ട്രാൻസ്.

അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ രാജമാണിക്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം ഒരു അഭിമുഖത്തിൽ തുറന്നടിച്ചിരിക്കുകയാണ്. രാജമാണിക്യത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോൾ 15 സീനും, മമ്മൂട്ടിയുടെ ഡേറ്റും, കച്ചവട സിനിമയ്ക്ക് വേണ്ട ചേരുവകളും മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ള എന്ന് അൻവർ റഷീദ് വ്യക്തമാക്കി. തിരക്കഥ പൂർത്തിയാകാതെ സിനിമയുടെ മൊത്തം രൂപം മനസ്സിൽ ഉണ്ട് എന്ന് ധൈര്യത്തോടെ മുന്നിട്ട് ഇറങ്ങുകയും പല സീനുകളും ചിത്രീകരണത്തിന് തൊട്ട് മുൻപത്തെ ദിവസമാണ് എഴുതി ചേർത്തതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈയൊരു രീതിയിൽ ഇനി ഒരു സിനിമ ചെയ്യില്ലയെന്ന് അന്നേ തീരുമാനിച്ചിരുന്നു. മോഹൻലാലിന്റെ ഏറ്റവും കൊമേഴ്സ്യൽ ഹിറ്റുകളിൽ ഒന്നായ ചോട്ടാ മുംബൈയും മമ്മൂട്ടിയുടെ അണ്ണൻ തമ്പിയും തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. രാജമാണിക്യം എന്ന സിനിമ ചെയ്‌ത് പോലെ തന്നെ ഏറെ നാളുകൾക്ക് ശേഷം തിരക്കഥ പൂർത്തിയാകാതെ തന്നെയാണ് ട്രാൻസും ചിത്രീകരിച്ചത്. രാജമാണിക്യത്തിന് ശേഷം ഇപ്പോഴാണ് ഈ രീതിയിൽ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close