മരക്കാർ എന്ന ചിത്രത്തെ താരതമ്യപ്പെടുത്തേണ്ടത് ബാഹുബലിയോട് അല്ല; സംഗീത സംവിധായകൻ രാഹുൽ രാജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ വരുന്ന മെയ് മാസം പതിമൂന്നിന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലായി അറുപതിനു മുകളിൽ ലോക രാജ്യങ്ങളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയ പ്രശസ്ത സംഗീത സംവിധായകൻ രാഹുൽ രാജ് മരക്കാരിനെക്കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ടാണ് രാഹുൽ രാജ് ഈ ചിത്രത്തെക്കുറിച്ചു മനസ്സ് തുറന്നത്. റഹിം എന്ന സിനിമാ പ്രേമി രാഹുൽ രാജിനോട് ചോദിച്ച ചോദ്യം ഇപ്രകാരം, ഇന്ത്യൻ സിനിമക്ക് മലയാളത്തിൽ നിന്നും എല്ലാ കാലത്തും മുന്നിൽ വെക്കാൻ കഴിയുന്ന കുറച്ച് സിനിമകൾ ഉണ്ട്. അതിൽ ഒന്ന് മരക്കാർ ഉൾപെടുത്താൻ കഴിയുമോ ? ബാഹുബലി സിനിമയിൽ ഏറ്റവും വലിയ ഹൈലൈറ്റ് ഒന്നായിരുന്നു വാർ സീൻ, ആ കാര്യത്തിൽ മരക്കാർ എങ്ങനെയാകും ?

ഇതിനു രാഹുൽ രാജ് നൽകിയ മറുപടി ഇങ്ങനെ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, പ്രിയൻ സാറിന്റെ മരയ്ക്കാറിലെ CRAFTSMANSHIP compare ചെയ്യേണ്ടത് ബാഹുബലിയോടൊന്നുമല്ല. ബാഹുബലി മോശം എന്നല്ല അതിനർത്ഥം. എങ്കിലും, എന്നോട് ചോദിച്ചാൽ, അതിന് അനുയോജ്യമായ താരതമ്യം എനിക്കേറ്റവും ഇഷ്ടപെട്ട ചില ഹോളിവുഡ് സംവിധായകരുടെ period epics ആയിട്ടാണ്. നിങ്ങളാരും സിനിമ കാണാത്തത് കൊണ്ടാണ് ഈയോരു Baahubal i- comparison വരുന്നതെന്നറിയാം. എങ്കിലും, മരയ്ക്കാർ കാണാത്ത ഏതൊരു സിനിമാപ്രേമിക്കും ഒരു കാര്യം ആലോചിച്ചാൽ മാത്രം മതിയാവും. 1996ൽ കാലാപാനി craft ചെയ്ത മാന്ത്രികനാണ് മരയ്ക്കാറും ചെയ്തിരിക്കുന്നത്. The comparison he deserves, is with the best of Hollywood. ഏതായാലും രാഹുൽ രാജിന്റെ ഈ മറുപടി മോഹൻലാൽ ആരാധകരേയും സിനിമാ പ്രേമികളേയും ഒരുപോലെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close