ജിജോയും മോഹൻലാലും ഒന്നിക്കുന്ന ബറോസ് എന്ന ത്രിമാന വിസ്മയത്തിനായി കാത്തിരിക്കുന്നു എന്നു രഘുനാഥ് പലേരി..!

Advertisement

ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് ബറോസ്. ഈ വരുന്ന നവംബർ മാസത്തിൽ ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രം ത്രീഡിയിൽ ഒരുക്കുന്ന ഒരു ഫാന്റസി ചിത്രം ആണ്. വാസ്കോ ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെയും ആ നിധി തേടി എത്തുന്ന ഒരു കുട്ടിയുടേയും കഥയാണ് ഈ ചിത്രം പറയുക. ബറോസ് ആയി മോഹൻലാൽ തന്നെ അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ ചരിത്ര സംഭവങ്ങൾ സൃഷ്ടിച്ച ജിജോ നവോദയ ആണ്. ഇവർ ഒന്നിക്കുന്ന ബറോസ് എന്ന ത്രിമാന വിസ്മയത്തിനായി കാത്തിരിക്കുകയാണ് എന്നാണ് പ്രശസ്ത തിരക്കഥാ രചയിതാവായ രഘുനാഥ് പലേരി പറയുന്നത്.

സിനിമാ സ്കോപ് ചിത്രങ്ങൾ മലയാള സിനിമയിൽ കൊണ്ടു വന്ന ജിജോ പിന്നീട് ഇന്ത്യയിലെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടവും അതുപോലെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനും ഒരുക്കി. ജിജോ എന്ന മനുഷ്യൻ ഒരു ജീനിയസ് ആണെന്നും മറ്റാരും ചിന്തിക്കാത്തത് ചിന്തിക്കാനും അത് നടപ്പിലാക്കാനും ഉള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത് എന്നും രഘുനാഥ് പലേരി പറയുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ രചിച്ചത് രഘുനാഥ് പലേരി ആണ്. ബറോസിന്റെ കഥ താൻ കേട്ടിട്ടുണ്ട് എന്നും മനോഹരമാണ് ആ കഥ എന്നും അദ്ദേഹം പറയുന്നു. വീണ്ടും ജിജോ ഡൈമെൻഷൻ മലയാള സിനിമയിൽ എത്തുന്നതിലും അതിലൂടെ നടന വിസ്മയമായ മോഹൻലാൽ സംവിധായകൻ ആകുന്നതും കാത്തിരിക്കുകയാണ് താനെന്നു പറഞ്ഞാണ് രഘുനാഥ് പലേരി നിർത്തുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close