18 വർഷത്തിന് ശേഷം ഒരു രഘുനാഥ് പലേരി ചിത്രം; പ്രതീക്ഷകളേറ്റി ‘ഒരു കട്ടിൽ ഒരു മുറി’

Advertisement

മലയാള സിനിമയിലെ മികച്ച എഴുത്തുകാരുടെ നിരയിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ചയാളാണ് രഘുനാഥ് പലേരി. മലയാള സിനിമയിലെ ക്ലാസ്സിക്കുകൾ പലതും പിറന്ന തൂലികയാണ് അദ്ദേഹത്തിന്റേത്. 1983 ൽ റിലീസ് ചെയ്ത ‘നസീമ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി അതിന് ശേഷം നമ്മുക്ക് സമ്മാനിച്ചത് മുപ്പതോളം ചിത്രങ്ങൾ.

അതിൽ തന്നെ പലതും മലയാള സിനിമാ പ്രേമികൾക്ക് ഒരിയ്ക്കലും മറക്കാൻ സാധിക്കാത്തവയും. ഇന്ത്യൻ സിനിമയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, അദ്ദേഹത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റം കണ്ട ഒന്ന് മുതൽ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, പിറവി, മഴവിൽ കാവടി, എന്നും നന്മകൾ, കടിഞ്ഞൂൽ കല്യാണം, എന്നോടിഷ്ടം കൂടാമോ, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി, സന്താനഗോപാലം, സ്വാഹം, വധു ഡോക്ടറാണ്, സിന്ദൂര രേഖ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, വിസ്മയം, വാനപ്രസ്ഥം, ദേവദൂതൻ, മധുരനൊമ്പരക്കാറ്റ് എന്നിവയെല്ലാം അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ മികച്ച ചലച്ചിത്ര സൃഷ്ട്ടികളാണ്.

Advertisement

2006 ൽ റിലീസ് ചെയ്ത രാജസേനന്റെ മധുചന്ദ്രലേഖക്ക് ശേഷം 18 വർഷത്തോളം കഴിഞ്ഞാണ് ഇപ്പോൾ അദ്ദേഹം തിരക്കഥ രചിച്ച ഒരു കട്ടിൽ ഒരു മുറി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിനിടയിൽ ‘കണ്ണീരിനു മധുരം’ എന്നൊരു ചിത്രം അദ്ദേഹം ഒരുക്കിയെങ്കിലും അത് അന്ന് റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച ഈ മഹാപ്രതിഭയുടെ തൂലിക വീണ്ടും ചലിക്കുമ്പോൾ ഓരോ പ്രേക്ഷകനും ആവേശത്തിലാണ്. ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയ ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ, അത് രഘുനാഥ് പലേരി എന്ന രചയിതാവിന്റെ തിരിച്ചു വരവും അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഘോഷവുമായി മാറും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close