‘ഒരു കട്ടിൽ ഒരു മുറി’ എന്ത് കൊണ്ട് ‘ ഒരു മുറി ഒരു കട്ടിൽ’ ആയില്ല; മനസ്സ് തുറന്ന് രഘുനാഥ് പലേരി

Advertisement

പ്രശസ്ത രചയിതാവ് രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ‘ ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രം ഒക്ടോബർ നാലിനാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ വലിയ കൗതുകമാണ് പ്രേക്ഷകരിൽ ജനിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ രഘുനാഥ് പലേരി പ്രേക്ഷകരുമായി നടത്തിയ ഒരു സംവാദത്തിൽ, ‘ഒരു കട്ടിൽ ഒരു മുറി’ എന്ത് കൊണ്ട് ‘ ഒരു മുറി ഒരു കട്ടിൽ’ ആയില്ല എന്നായിരുന്നു ഒരു പ്രേക്ഷകയുടെ ചോദ്യം. അതിന് അദ്ദേഹം നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. മുറിയിലേക്ക് എത്തണമെങ്കിൽ നമ്മുക്ക് കട്ടിൽ കടന്നിട്ടു മാത്രമേ പറ്റൂ എന്നാണ് അദ്ദേഹം നൽകിയ മറുപടി. മുറിയിലേക്ക് ചെന്നിട്ട് കട്ടിൽ കാണുന്ന സങ്കല്പം അല്ല ഇതെന്നും, കട്ടിലിലേക്ക് എത്തിയിട്ടാണ് മുറി കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വൈരുദ്ധ്യാത്മകമായ ഒരു രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

സപ്ത തരംഗ് ക്രിയേഷൻസ് ആൻഡ് വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറുകളിൽ നിർമ്മിച്ച ഈ ചിത്രം കിസ്മത്ത്, തൊട്ടപ്പൻ, എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയ ചിത്രമാണ്. ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close