സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ രജനികാന്തിന്റെ വേഷം ചെയ്യാൻ രാഘവ ലോറെൻസ്

Advertisement

1993 ഇൽ മോഹൻലാൽ ശോഭന, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റായ മലയാള ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഇന്ത്യയിലെ നാല് ഭാഷകളിലേക്ക് റീമേക് ചെയ്ത ആദ്യ മലയാള ചിത്രവും മണിച്ചിത്രത്താഴ് ആയിരുന്നു. അതിന്റെ തമിഴെ റീമേക്കായ ചന്ദ്രമുഖി സൂപ്പർ സ്റ്റാർ രജനികാന്ത്, ജ്യോതിക, നയൻ താര എന്നിവരെ വെച്ച് സംവിധാനം ചെയ്ത പി വാസു ഇപ്പോൾ ആ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്താനൊരുങ്ങുകയാണ്. എന്നാൽ ചന്ദ്രമുഖി എന്ന സൂപ്പർ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കുമ്പോൾ അതിൽ രജനീകാന്തിന് പകരം രാഘവ ലോറെൻസാണ് നായക വേഷം ചെയ്യുന്നത്. ഈ വിവരം ലോറൻസ് തന്നെ ഒഫീഷ്യലായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സംവിധായകൻ പി വാസുവും ആ വാർത്ത സ്ഥിതീകരിച്ചു കഴിഞ്ഞു. ചന്ദ്രമുഖിയിൽ രജനികാന്ത് ചെയ്ത ഒരു കഥാപാത്രത്തെ ആണ് രണ്ടാം ഭാഗത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചന്ദ്രമുഖിയിൽ  രജനികാന്ത് അവതരിപ്പിച്ച വെട്ടയ്യന്‍ രാജാവ് എന്ന വേഷമാണ് രാഘവ ലോറന്‍സ് ഇതിൽ ചെയ്യാൻ പോകുന്നത്. വെട്ടയ്യന്റെയും ചന്ദ്രമുഖിയുടെയും ജീവിതമാകും  ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ പോകുന്നത് എന്നാണ് സൂചന. മേല്പറഞ്ഞവരെ കൂടാതെ പ്രഭു, വടിവേലു, എന്നിവരും ചന്ദ്രമുഖിയിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. എന്നാൽ ചന്ദ്രമുഖി രണ്ടാം ഭാഗത്തിൽ ഇവർ ആരെങ്കിലും ലോറെൻസിനൊപ്പം ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങൾ ഒന്നുമില്ല. ഈ ചിത്രത്തിൽ അഭിനയിക്കാൻ ലഭിച്ച മൂന്ന് കോടി രൂപ അഡ്വാൻസ് മുഴുവൻ കൊറോണ ദുരിതാശ്വാസത്തിനായി ആണ് ലോറൻസ് സംഭാവന ചെയ്ത

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close