തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളാണ് രാഘവ ലോറൻസ്. ഒരു ഡാൻസ് മാസ്റ്ററും സംവിധായകനും കൂടിയായ ലോറൻസ് തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനായ കലാകാരനാണ്. ഈ കോവിഡ് 19 സമയത്തും ഒട്ടേറെ കാരുണ്യ പ്രവർത്തികളുമായി തമിഴ് സിനിമയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ലോറൻസ്. തന്റെ പുതിയ സിനിമയ്ക്കു ലഭിച്ച അഡ്വാൻസ് തുകയായ മൂന്നു കോടി രൂപയും സഹായ ധനം നൽകിയ ലോറൻസ് അത് കൂടാതെയും ഒട്ടേറെ കാരുണ്യ പ്രവർത്തികൾ സഹായമാവശ്യമുള്ളവർക്കു വേണ്ടി ചെയ്യുന്നു. കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ ഒരു മാധ്യമ പ്രവർത്തകന്റെ അമ്മയുടെ മൃതദേഹം തിരുവനന്തപുരത്തുള്ള ഹോസ്പിറ്റലിൽ നിന്ന് വിട്ടു കിട്ടാൻ ലോറൻസ് കേരളാ മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ചതും ഹോസ്പിറ്റലിൽ കെട്ടാനുള്ള ഒന്നര ലക്ഷം രൂപ താൻ അടച്ചോളാം എന്ന് പറഞ്ഞതും ഏവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഇപ്പോഴിതാ കൈകളും കാലുകളും തളർന്ന ടാൻസൻ എന്ന കുട്ടി പ്രതിഭക്കു വേണ്ടി ദളപതി വിജയ്, അനിരുദ്ധ് എന്നിവരോട് ലോറൻസ് നടത്തിയ അഭ്യർത്ഥനയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
മാസ്റ്റർ സിനിമയിലെ വാതി കമിങ് എന്ന ഗാനത്തിന്റെ ബീറ്റ് വാദ്യോപകരണങ്ങളുടെ സഹായത്തോടെ ടാൻസൻ വായിച്ചു കേൾപ്പിച്ചത് കണ്ട രാഘവ ലോറൻസ് ആ പ്രതിഭക്കു വേണ്ടിയാണു വിജയ്‌യോടും അനിരുദ്ധിനോടും അഭ്യർത്ഥന നടത്തിയത്. വിജയ്‌യോടും അനിരുദ്ധനോടും തനിക്കു ഒരു അഭ്യർത്ഥനയുണ്ട് എന്നും തന്റെ ഗ്രൂപ്പിലെ ഭിന്നശേഷിക്കാരനായ ഒരു ബാലനാണ് ടാൻസൻ എന്നും ലോറൻസ് ട്വീറ്റിൽ പറയുന്നു. കാഞ്ചന എന്ന സിനിമയിൽ ഒരു ചെറിയ വേഷം ടാൻസൺ ചെയ്തിരുന്നു എന്നും മാസ്റ്റർ എന്ന സിനിമയിലെ ഒരു ഗാനം ഇവൻ വായിച്ചത് മൂന്നു ദിവസത്തെ കഠിന പ്രയത്നത്തിന് ശേഷമാണെന്നും ലോറൻസ് വെളിപ്പെടുത്തി. ടാൻസണ് ഇപ്പോൾ ഉള്ള ആഗ്രഹം വിജയ് സാറിന് മുൻപിലും അനിരുദ്ദിനു മുൻപിലും ലൈവ് ആയി ആ ഗാനം ഒന്ന് വായിച്ചു കേൾപ്പിക്കണം എന്നതാണെന്നും, ഇവന്റെ ആഗ്രഹം ഉടൻതന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ലോറൻസ് പറയുന്നത്.
My request to nanban Vijay and Anirudh sir @actorvijay @anirudhofficial
— Raghava Lawrence (@offl_Lawrence) May 9, 2020
Please see the link below https://t.co/xYzzoHJrom pic.twitter.com/mMLaigZ0za