വളരെ സ്പെഷ്യലാണ് പ്യാലി; തീയേറ്റർ വിട്ടാലും ചിന്തിപ്പിക്കുന്ന ചിത്രമെന്ന് ദുൽഖർ സൽമാൻ

Advertisement

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച പ്യാലി എന്ന കുട്ടികളുടെ ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ബാർബി, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനുവുമാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ നിർമ്മാതാവും വിതരണക്കാരനും കൂടിയായ ദുൽഖർ സൽമാൻ ഈ ചിത്രത്തെ കുറിച്ച് പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. പണ്ടു മുതലേ കുട്ടികളുടെ സിനിമ വലിയ ഇഷ്ടമാണ് തനിക്കെന്നും, അത് കൊണ്ട് തന്നെയാണ് വളരെ നല്ലൊരു കഥയുമായി പ്യാലി ടീം മുന്നിൽ വന്നപ്പോൾ ഇത് നിർമ്മിക്കാൻ തീരുമാനിച്ചതെന്നും ദുൽഖർ പറയുന്നു.

https://www.facebook.com/DQsWayfarerfilms/videos/365590192373720

Advertisement

സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാലും തീര്‍ച്ചയായും മനസില്‍ തങ്ങി നിൽക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുമെന്നും ദുൽഖർ പറഞ്ഞു. തനിക്കു ഈ ചിത്രം വളരെ സ്പെഷ്യൽ ആണെന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു. പുറത്തിറങ്ങി കഴിഞ്ഞാല്‍ ഈ ചിത്രം വലിയ ചർച്ചയായി മാറുമെന്നുള്ള വിശ്വാസവും ദുൽഖർ സൽമാൻ പ്രകടിപ്പിക്കുന്നുണ്ട്. തന്റെ നിർമ്മാണ കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ട വീഡിയോയിൽ കൂടിയാണ് ഈ ചിത്രത്തെ കുറിച്ച് ദുൽഖർ മനസ്സ് തുറന്നത്. ഒരുപാട് പ്രതീക്ഷയൊന്നും വെക്കാതെയാണ് താൻ ഈ ചിത്രം കണ്ടതെന്നും, എന്നാൽ കണ്ടു തീർന്നപ്പോൾ ഈ ചിത്രവും ഇതിലെ കുട്ടികളും മനസ്സിൽ നിറഞ്ഞു നിന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സഹോദര ബന്ധത്തിന്റെ ആഴം മനോഹരമായി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close