പ്യാലിയെ നെഞ്ചോട് ചേർത്ത് പ്രേക്ഷകർ; ചിത്രത്തിന് അഭിനന്ദന പ്രവാഹം

Advertisement

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത പ്യാലി എന്ന കുട്ടികളുടെ ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചു, സംവിധാനം ചെയ്തത് നവാഗതരായ ബബിതയും റിനുവുമാണ്. തെരുവിലെ സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ബാലതാരം ബാർബി ടൈറ്റിൽ വേഷം ചെയ്തിരിക്കുന്നു. ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ കുടുംബ പ്രേക്ഷകരിൽ നിന്ന് വലിയ രീതിയിലുള്ള അഭിനന്ദനമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിലും ഐഎംഡിബിയിലും വലിയ റേറ്റിങ്ങാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

ഈ ചിത്രം തന്നെ ഏറെ ചിന്തിപ്പിച്ചുവെന്നും കുട്ടികളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ സാധിച്ചുവെന്നും ഒരധ്യാപിക അഭിപ്രായപ്പെട്ടത്‌ വലിയ ശ്രദ്ധ നേടിയിരുന്നു. സഹോദരീ, സഹോദര ബന്ധം ഭംഗിയായി കാണിച്ചു തന്ന ഈ ചിത്രം, വിദ്യാഭ്യാസമെന്നാൽ ബുക്കിനുള്ളിലോ, നാല് ചുവരുകള്‍ക്കുള്ളിലോ ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് കൂടി ഓർമ്മിപ്പിച്ചെന്നും അവർ അഭിപ്രായപ്പെട്ടു. പ്യാലി എന്ന പെൺകുട്ടിയുടേയും അവളുടെ സഹോദരൻ സിയയുടെയും കഥ പ്രേക്ഷകരുടെ കണ്ണ് നിറക്കുന്നതിനൊപ്പം തന്നെ കുട്ടികൾക്ക് വലിയ പ്രചോദനവും നൽകുന്നുണ്ടെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഏറെക്കാലത്തിനു ശേഷമാണു മനസ്സിൽ തൊടുന്ന മനോഹരമായ ഒരു സിനിമാനുഭവം ലഭിച്ചതെന്നും ചിത്രം കണ്ട പ്രേക്ഷകർ പറയുന്നു. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ജിജു സണ്ണിയും എഡിറ്റ് ചെയ്തത് ദീപു ജോസഫുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close