ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാള സിനിമാ താരം ആണ് മോഹൻലാൽ. ട്വിറ്ററിൽ അദ്ദേഹം വളരെയധികം സജീവുമാണ്. കേരളത്തിന് പുറത്തുള്ള സിനിമാ രംഗത്തെയും കായിക രംഗത്തെയും ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങൾ മോഹൻലാലുമായി വളരെ മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത്. ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, ബോളിവുഡ് താരം ഹൃതിക് റോഷൻ, ബോക്സിങ് താരം വിജേന്ദർ സിംഗ്, തുടങ്ങി ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങൾ മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്നും അദ്ദേഹത്തിന്റെ ആശംസകൾക്ക് നന്ദി പറഞ്ഞു രംഗത്ത് വന്നിട്ടുണ്ട്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി സിനിമാ ഇന്ഡസ്ട്രിയിലെ ഒട്ടേറെ താരങ്ങളും മോഹൻലാലുമായി ട്വിറ്ററിൽ സജീവ സമ്പർക്കമാണ് പുലർത്തുന്നത്. ഇപ്പോഴിതാ ലോക ബാഡ്മിന്റൺ ചാമ്പ്യൻ ആയ ഇന്ത്യയുടെ പി വി സിന്ധുവും മലയാളത്തിന്റെ സ്വന്തം ലാലേട്ടന് നന്ദി പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്.
പി വി സിന്ധു കുറച്ചു ദിവസങ്ങൾക്കു മുൻപ് ലോക ബാൻഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായപ്പോൾ മോഹൻലാൽ സിന്ധുവിന് ആശംസകൾ അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ ആ ആശംസകൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പി വി സിന്ധുവിന്റെ ട്വീറ്റും ശ്രദ്ധ നേടുകയാണ്. കുറെ നാൾ മുൻപ് സോഷ്യൽ മീഡിയ ക്യാമ്പയിൻ ആയ ഫിറ്റ്നസ് ചലഞ്ചിൽ മോഹൻലാലിനെ കൂടി ഉൾപ്പെടുത്തി എത്തിയത് ഒളിമ്പിക്സ് മെഡൽ ജേതാവായത് രാജ്യവർധൻ സിംഗ് റാത്തോർ ആയിരുന്നു. ബോക്സിങ് താരം വിജേന്ദർ സിങ്ങും, ഫുട്ബാൾ താരം സുനിൽ ഛേത്രിയും ഒരിക്കൽ മോഹൻലാലിന് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലിന് എല്ലാ വർഷവും ജന്മദിന ആശംസകൾ അറിയിക്കുന്ന താരമാണ് വിരേന്ദർ സെവാഗ്.