പുഴു ഒരു സാധാരണ സിനിമയല്ല; മമ്മൂട്ടി..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. അദ്ദേഹത്തിന്റെ ആദ്യത്തെ നേരിട്ടുള്ള ഒറ്റിറ്റി റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത്. സോണി ലൈവെന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ്, ഈ വരുന്ന മെയ് പതിമൂന്നു മുതൽ പുഴു സ്ട്രീം ചെയ്തു തുടങ്ങുന്നത്. നവാഗത സംവിധായികയായ രഥീന സംവിധാനം ചെയ്ത ഈ ചിത്രത്തെ കുറിച്ച് മമ്മൂട്ടി ഇപ്പോൾ മനസ്സു തുറക്കുകയാണ്. എഫ് ടി ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സ് തുറക്കുന്നത്. പുഴു എന്ന സിനിമ കാണാൻ ആളുകൾ കാത്തിരിക്കുകയാണെന്നും, എന്ത്കൊണ്ട് അവർ ഈ ചിത്രം കാണണമെന്ന് ചോദിച്ചാൽ മമ്മൂട്ടിയുടെ മറുപടി എന്തായിരിക്കുമെന്നായിരുന്നു അവതാരകയായ രേഖ മേനോൻ ചോദിച്ചത്. അതിനു മറുപടിയായി മമ്മൂട്ടി പറയുന്നത് ചിത്രത്തെ കുറിച്ച് ഇല്ലാത്തതു പറഞ്ഞു പ്രേക്ഷകരെ പറ്റിക്കാൻ ഇല്ലായെന്നാണ്.

എന്നാൽ, പുഴു ഒരു സാധാരണ സിനിമയല്ല എന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രേക്ഷകർ ഇതിനു മുൻപ് ഇങ്ങനത്തെ സിനിമ കണ്ടിട്ടുണ്ടോ എന്ന് നമ്മുക്ക് പറയാൻ പറ്റില്ലെങ്കിലും, ഇതൊരു വ്യത്യസ്ത ചിത്രമായിരിക്കുമെന്നും അത് പ്രേക്ഷകർ കാണണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിർമ്മിച്ച ഈ ചിത്രം രചിച്ചത്, ഉണ്ട എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ശേഷം ഹര്‍ഷാദ്, ആഷിഖ് അബു ഒരുക്കിയ വൈറസിന് ശേഷം ഷറഫു-സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ്. പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങളഭിനയിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close