ദാദാസാഹേബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പുരസ്‍കാരം നേടി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ അല്ലു അർജുൻ ചിത്രമായ പുഷ്പ. ഫിലിം ഓഫ് ദി ഇയർ അവാർഡ് ആണ് പുഷ്പയെ തേടിയെത്തിയിരിക്കുന്നത്. ഞായറാഴ്ച നടന്ന ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2022 ഇൽ ആണ് പുഷ്പ ഈ നേട്ടം സ്വന്തമാക്കിയത്. ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. മികച്ച ചിത്രമായി ബോളിവുഡ് ചിത്രം ഷേർഷാ മാറിയപ്പോൾ മികച്ച നടൻ ആയി രൺവീർ സിങ്, മികച്ച നടി ആയി കൃതി സനോൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ആയി മാറിയത് കെൻ ഘോഷ് ആണ്. മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സർദാർ ഉദ്ധം എന്ന ചിത്രത്തിലൂടെ വിക്കി കൗശൽ നേടിയപ്പോൾ മികച്ച നടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്‍കാരം ലഭിച്ചത് കിയാരാ അദ്വാനിക്ക് ആണ്.
ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമാണ്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. പുഷ്പരാജ് എന്ന പേരിൽ രക്തചന്ദന കള്ളക്കടത്തു നടത്തുന്ന കഥാപാത്രം ആയാണ് അല്ലു അർജുൻ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ഒരുക്കിയ ഈ ചിത്രം മുന്നൂറു കോടിയാണ് കളക്ഷൻ ആയി നേടിയത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലനായി എത്തിയ പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിർമ്മിച്ചത്.
After breaking records at the Indian & overseas Box Office, #PushpaTheRise grabbed 'Film Of the Year' award at the DadaSaheb Phalke International Film Festival 2022 💥💥@alluarjun @iamRashmika @aryasukku @ThisIsDSP @adityamusic @TSeries @MythriOfficial pic.twitter.com/uGXmAQQfQa
— Pushpa (@PushpaMovie) February 22, 2022