പുള്ളിക്കാരൻ സ്റ്റാറാ കലക്ഷൻ റിപ്പോർട്ട് പുറത്തു വിട്ട് ആന്റോ ജോസഫ്

Advertisement

ഓണം ലക്ഷ്യം വെച്ച് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറായുടെ കളക്ഷൻ പുറത്തു വിട്ട് ആന്റോ ജോസഫ്. ആന്റോ ജോസഫിന്റെ ഫേസ്‌ബുക്ക് പേജിലാണ് ചിത്രത്തിന്റെ കലക്ഷൻ സംബന്ധിച്ച പോസ്റ്റ് വന്നത്. ശ്യാംധർ സംവിധാനം ചെയ്ത ചിത്രം 10 ദിവസം കൊണ്ട് നേടിയത് 10 കോടിയോളമാണ്. ഓണത്തിന് റിലീസ് ചെയ്ത മറ്റുതാരങ്ങളുടെ സിനിമകൾകിടയിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

Advertisement

മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, പ്രിഥ്വിരാജ് ചിത്രം ആദം ജോആൻ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളായിരുന്നു ഓണത്തിന് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ.

സെവൻത് ഡേ എന്ന സിനിമക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് പുള്ളിക്കാരൻ സ്റ്റാറാ.

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ചിത്രത്തെ കാത്തിരുന്നത്. പുള്ളിക്കാരൻ സ്റ്റാറായിൽ അദ്ധ്യാപകനായാണ് മമ്മൂട്ടി എത്തിയത്. വർഷങ്ങൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ അദ്ധ്യാപക വേഷം കൂടിയാണിത്.

ഓണത്തിന് റിലീസ് ചെയ്ത മറ്റു ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. വെളിപാടിന്റെ പുസ്തകം 11 ദിവസം കൊണ്ട് 15 കോടിയിലാധികവും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള 10 ദിവസം കൊണ്ട് 11 കോടിയോളവും രൂപ കളക്ട് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം ദിലീഷ് പോത്തൻ, ഇന്നസെന്റ്, ആശ ശരത്, ദീപ്തി സതി, ഹരീഷ് പെരുമണ്ണ എന്നിവരും ‘പുള്ളിക്കാരൻ സ്റ്റാറാ’ യിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. എം ജയചന്ദ്രൻ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ആണ്.

യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാഗേഷും ഫ്രാൻസിസ് കണ്ണൂകാടാനും ചേർന്നാണ് ചിത്രം നിർമിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close