വീണ്ടും പുലിമുരുകൻ തരംഗം; പി എസ് സി പരീക്ഷയിലും താരമായി പുലിമുരുകൻ..!

Advertisement

മലയാള സിനിമയുടെ വാണിജ്യ സാധ്യതകൾ വാനോളമെത്തിച്ച ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ വിജയമായി മാറിയ ഈ മോഹൻലാൽ- വൈശാഖ് ചിത്രം ലോകമെമ്പാടുനിന്നും വാരികൂട്ടിയതു നൂറ്റിയന്പത് കോടിയിൽ അധികം രൂപയാണ്. മലയാളത്തിലെ ആദ്യത്തെ നൂറു കോടി കളക്ഷൻ നേടിയ ചിത്രമാണ് പുലിമുരുകൻ. കായംകുളം കൊച്ചുണ്ണി. ഒടിയൻ എന്നീ ചിത്രങ്ങളും നൂറു കോടിയിൽ അധികം നേടിയെങ്കിലും അതൊന്നും തിയേറ്റർ കളക്ഷൻ ആയിരുന്നില്ല. എന്നാൽ നൂറ്റിയന്പത് കോടിയോളം രൂപയാണ് പുലിമുരുകൻ  ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നും മാത്രം വാരിയത്. റിലീസ് ചെയ്തു ഇപ്പോൾ മൂന്നാം വർഷത്തിൽ എത്തുമ്പോഴും പുലി മുരുകൻ തരംഗം തുടരുകയാണ് എന്ന് തന്നെ പറയാം.

ഈ കഴിഞ്ഞ ആഴ്ച നടന്ന ഒരു പി എസ് സി പരീക്ഷ ചോദ്യ പേപ്പറിൽ ആണ് പുലിമുരുകൻ സ്ഥാനം പിടിച്ചത്. മലയാളത്തിൽ ആദ്യമായി നൂറു കോടി നേടിയ ചിത്രം ഏതെന്ന ചോദ്യം ആയിരുന്നു പരീക്ഷക്ക് വന്നത്. പുലിമുരുകൻ ആണ് അതെന്നു കൊച്ചു കുട്ടികൾക്ക് പോലും അറിയാം എന്നതാണ് ഈ ചിത്രം നേടിയ വിജയത്തിന്റെ വ്യാപ്തി നമ്മുക്ക് മനസ്സിലാക്കി തരുന്നത്. ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം എന്ന ഗിന്നസ് വേൾഡ് റെക്കോർഡും പുലിമുരുകന്റെ ത്രീഡി പതിപ്പ്  സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ വിദേശ കളക്ഷൻ നേടിയ മലയാള  ചിത്രവും പുലി മുരുകൻ ആണ്. ഇതിന്റെ തെലുങ്കു ഡബ്ബിങ് പതിപ്പായ മാന്യം പുലിയും ഒരു മലയാള ഡബ്ബ് ചിത്രം നേടുന്ന റെക്കോർഡ് കളക്ഷൻ ആണ് തെലുഗ് സംസ്ഥാനങ്ങളിൽ നിന്ന് വാരിയത്. മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകളിൽ തൊണ്ണൂറു ശതമാനവും കൈവശമുള്ള മോഹൻലാലിൻറെ കരിയറിൽ നിർണ്ണായകമായ സ്ഥാനമാണ് വൈശാഖ്- ഉദയ കൃഷ്ണ- ടോമിച്ചൻ മുളകുപാടം ടീമിൽ നിന്ന് പുറത്തു വന്ന ഈ  ചിത്രത്തിനുള്ളത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close