പുലിമുരുകൻ തമിഴിലും സൂപ്പർ ഹിറ്റ് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായി മാറിയ പുലിമുരുകൻ തമിഴിലും ചരിത്രം എഴുതുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച റിലീസ് ചെയ്ത ചിത്രം തമിഴ് നാട്ടിൽ ഗംഭീര അഭിപ്രായങ്ങൾ നേടുകയാണ്.
തമിഴിൽ റിലീസ് ആയ ചിത്രങ്ങളെ പോലും പിന്നിലാക്കിയാണ് പുലിമുരുകന്റെ ഈ ബോക്സ്ഓഫീസ് വേട്ട എന്നത് കൗതുകം ഉണർത്തുന്നത് തന്നെയാണ്. ഈയിടെ വന്ന തമിഴ് സിനിമകളെക്കാളും വലിയ ഓപ്പണിങ് തമിഴ് നാട്ടിൽ നേടാൻ പുലിമുരുകന് സാധിച്ചെന്ന് തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
മലയാളം വേർഷൻ കൊണ്ട് മാത്രം ബോക്സ്ഓഫീസിൽ 150 കോടിയിലധികം കലക്ഷൻ നേടിയ പുലിമുരുകൻ, തമിഴിൽ ഡബ്ബ് ചെയ്ത് ഇറക്കുമ്പോൾ ലഭിച്ച സ്വീകാര്യത മലയാള സിനിമ ലോകത്തിന് വീണ്ടും സന്തോഷം നൽകുന്നതാണ്. ആറ് മാസം നീണ്ട പ്രീ-പ്രൊഡക്ഷൻ കൊണ്ട് 3D, 2D ഫോർമാറ്റിലാണ് പുലിമുരുകന്റെ തമിഴ് വേർഷൻ റിലീസ് ചെയ്യുന്നത്. 305 തിയേറ്ററുകളാണ് പുലിമുരുകനായി തമിഴ് നാട്ടിൽ ലഭിച്ചത്. മോഹൻലാലിന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളും ക്വാളിറ്റിയുള്ള VFX മാണ് പുലിമുരുകന് ഇത്രയും സ്വീകാര്യത നേടാൻ കാരണം. 25 കോടിയോളം ചിലവിൽ ഒരുക്കിയ ചിത്രം 60-70 കോടിയോളം പ്രൊഡ്യൂസറിന് ലാഭം നേടിയതായി കണക്കാക്കുന്നു.