
Advertisement
മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ ഹിറ്റായി മാറിയ പുലിമുരുകൻ വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. 150 കോടിയിൽ അധികം കലക്ഷൻ മാത്രം നേടിയ ചിത്രം വീണ്ടും പണം വാരാൻ ഒരുങ്ങിയത് ആയിരുന്നു. ഇന്ന് വമ്പൻ 3D റിലീസ് പ്ലാൻ ചെയ്തിരുന്ന ചിത്രം പക്ഷെ ആരാധകർക്ക് നിരാശ നൽകി.
ചില സാങ്കേതിക കാരണങ്ങളാൽ പുലിമുരുകൻ റിലീസ് ഇന്ന് നടന്നില്ല. ആഘോഷവുമായി തിയേറ്ററുകളിൽ എത്തിയ പുലിമുരുകൻ ആരാധകർ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് തിയേറ്ററുകളുടെ മുന്നിൽ കാണാൻ കഴിഞ്ഞത്.
Advertisement
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു നാളെ ചിത്രം തിയേറ്ററുകളിൽ എത്തും എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.