സൽമാൻ ഖാന്റെ അറസ്റ്റ്; ആയിരം കോടിയോളം അനിശ്ചിതത്വത്തിൽ.

Advertisement

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ കഴിഞ്ഞ ദിവസം വിധി വന്നതോടെയാണ് നിർമ്മാതാക്കൾ അനിശ്ചിതത്വത്തിലായത്. ഇന്നലെ തടവ് ശിക്ഷ വിധിച്ചുകൊണ്ട് രാജസ്ഥാനിലെ ജോധ്പൂർ കോടതി വിധി വന്നതോടെയാണ് സൽമാൻ ഖാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ അങ്കലാപ്പിലായത്. സൽമാൻ ഖാനെ കണ്ടുകൊണ്ട് ഒരുക്കാനിരുന്ന ചിത്രങ്ങളായ റേസ് 3, ഭാരത്, കിക്ക്‌ 2 , ദബാങ്ക് 3 തുടങ്ങി നിരവധി ചിത്രങ്ങളും അവയുടെ അണിയറപ്രവർത്തകരുമാണ് ആപ്പിലായിരിക്കുന്നത്. ചിത്രങ്ങളുടെയെല്ലാം ആകെ മൊത്തത്തിലുള്ള ബജറ്റ് പരിശോധിച്ചാൽ ഏതാണ്ട് ആയിരം കോടിക്ക് മുകളിൽ വരും. ബോളീവുഡിലെ ഏറ്റവും വലിയ താരമായതിനാൽ തന്നെ സിനിമാ മേഖല നേരിടുന്ന പ്രശ്‌നത്തിന്റെ വ്യാപ്തിയും വളരെ വലുതാണ്. മുൻപ് സഞ്ജയ് ദത്ത് അറസ്റ്റിലായപ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി ബോളീവുഡ് അഭിമുഖീകരിച്ചിട്ടുള്ളത്.

ഇരുപത് വർഷങ്ങൾക്ക് മുൻപ് ഹം സാഥ് സാഥ് ഹേൻ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്, ഷൂട്ടിങ്ങിനു ശേഷം സൽമാൻ ഖാനും കൂട്ടുകാരും രാജസ്ഥാനിലെ ജോധ്പൂരിലെ വനത്തിൽ നടത്തിയ വേട്ടയാണ് പിന്നീട വിവാദമായത്. അനധികൃതമായി തോക്ക് കൈവശം വെക്കുക, മൃഗവേട്ട നടത്തുക തുടങ്ങിയ കേസുകളാണ് സൽമാൻഖാനെതിരെ ചുമത്തിയിരുന്നത്. കൂട്ടുപ്രതികളും സിനിമാതാരങ്ങളുമായ സെയിഫ് അലി ഖാനെയും, തബുവിനേയും സാഹചര്യ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചു വർഷത്തെ തടവിന് വിധിച്ച കോടതി ഇന്നലെ തന്നെ സൽമാനെ അറസ്റ്റ് ചെയ്യുവാനും അറിയിച്ചിരുന്നു. ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൈഗർ സിന്താ ഹേ ആണ് സൽമാൻ ഖാന്റെ അവസാന ചിത്രം. ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close