മരട് ചിത്രത്തിന്റെ പ്രതിഫല തർക്കത്തിൽ പ്രതികരണവുമായി പ്രമുഖ പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷ

Advertisement

കോവിഡ് 19 മൂലം മലയാള സിനിമ ഒന്നടങ്കം സ്തംഭിച്ചു നിൽക്കുകയാണ്. പ്രൊഡ്യൂസർസ് അസോസിയേഷന്റെ നിർദേശ പ്രകാരം ചലച്ചിത്ര താരങ്ങൾ പ്രതിഫലവും അടുത്തിടെ കുറയ്‌ക്കുകയുണ്ടായി. നടൻ ബൈജുവും നിർമ്മാതാവ് അബ്രഹാം മാത്യുവും തമ്മിലുള്ള പ്രതിഫല തർക്കമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മരട് 357. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കരാർ പ്രകാരം 20 ലക്ഷം രൂപയായിരുന്നു തന്റെ പ്രതിഫലം എന്ന് തുറന്ന് പറഞ്ഞുകൊണ്ട് നടൻ ബൈജു ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

കോവിഡ് വ്യാപനം മൂലം പ്രതിഫലം കുറയ്ക്കാൻ തീരുമാനിക്കുകയും അഞ്ച് ലക്ഷം കുറച്ചു തന്നാൽ മതിയെന്ന് നിർമ്മാതാവിനോട് പറഞ്ഞിരുന്നു എന്ന് ബൈജു വ്യക്തമാക്കി. അബ്രഹാം മാത്യു തന്നെ നിർമ്മിച്ചിരുന്ന പട്ടാമ്പിരാമൻ എന്ന ചിത്രത്തിൽ 15 ലക്ഷമാണ് പ്രതിഫല തുകയായി വാങ്ങിയതെന്നും 2 വർഷം മുൻപ് വാങ്ങിച്ച അതേ പ്രതിഫലം തന്നാൽ മതിയെന്ന് നിർമ്മാതാവിനെ അറിയിച്ചിരുന്നു എന്ന് ബൈജു വെളിപ്പെടുത്തകയുണ്ടായി. മരട് എന്ന സിനിമയിൽ അഭിനയിക്കാൻ 8 ലക്ഷം രൂപയുടെ എഗ്രിമെന്റാണ് ബൈജു സൈൻ ചെയ്തിരിക്കുന്നത് എന്ന് നിർമ്മാതാവായ അബ്രഹാം മാത്യു അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിച്ചു തന്നാൽ അദ്ദേഹം പറയുന്നത് പോലെ ചെയ്യാമെന്നും സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി കൊടുക്കാമെന്നും വാക്ക് നൽകിയിരിക്കുകയാണ് നടൻ ബൈജു. മരട് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളറായ ബാദുഷയുടെ മൗനവും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ പ്രൊമോഷന് വേണ്ടി അണിയറ പ്രവർത്തകറുടെ നാടകമാണോ എന്ന് വരെ സംശയങ്ങൾ ഉയർന്നിരുന്നു. ഫോണിലൂടെയുള്ള ഒരു ചെറിയ അഭിമുഖത്തിൽ ബാദുഷ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ്. തനിക്ക് കൃത്യമായ കാര്യങ്ങൾ അറിയില്ലയെന്നും പ്രൊഡ്യൂസറും നടനും തമ്മിൽ നേരിട്ടാണ് കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതെന്നും മറ്റുള്ള ആര്ടിസ്റ്റുകളുടെ കാര്യം മാത്രം തനിക്ക് അറിയുകയുള്ളൂ എന്ന് ബാദുഷ വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close