മോഹൻലാൽ ഇടഞ്ഞാൽ തീർന്നു, മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ്; മനസ്സ് തുറന്നു പഴയകാല പ്രൊഡക്ഷൻ കൺട്രോളർ..!

Advertisement

പഴയകാല പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവുമായ ശ്രീ. ബദറുദീൻ ഈ അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ ഏറെ സജീവമായിരുന്ന അദ്ദേഹം അതിനു ശേഷവും ഒട്ടേറെ മലയാള ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായും അടുത്ത സൗഹൃദം പുലർത്തുന്ന അദ്ദേഹം അവരുടെ സ്വഭാവത്തിലെ വ്യത്യാസങ്ങളും എടുത്തു പറയുന്നു. മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറയുന്നത്, അദ്ദേഹം ശാന്ത സ്വഭാവക്കാരനും എല്ലാവരുമായും വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ടു പോകുന്ന ആളെന്നുമാണ്. ആരെയും വേദനിപ്പിക്കാതെ, എല്ലാവരേയും പരിഗണിച്ചു മുന്നോട്ടു പോകുന്ന മോഹൻലാൽ വളരെ അപൂർവമായേ ദേഷ്യപ്പെടാറുള്ളു എന്നും, പക്ഷെ അദ്ദേഹം ഇടഞ്ഞാൽ അത് വലിയ പ്രശ്നമായി മാറുമെന്നും ബദറുദീൻ പറയുന്നു. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട എങ്കിലും തന്റെ കർമ്മത്തിനു വലിയ വില കൊടുക്കുന്ന മോഹൻലാൽ സിനിമയെ ബാധിക്കുന്ന തരത്തിൽ പെരുമാറാറില്ല എന്നും ബദറുദീൻ പറഞ്ഞു.

മമ്മൂട്ടിയുടെ സ്വഭാവമാകട്ടെ നേരെ തിരിച്ചാണ് എന്നാണ് ബദറുദീൻ പറയുന്നത്. അദ്ദേഹവും സിനിമയെ ബാധിക്കുന്ന രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എങ്കിലും മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ് ബദറുദീൻ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ആ വാശികൾ വളരെ നയപരമായി കൈകാര്യം ചെയ്യുകയും അംഗീകരിച്ചു കൊടുക്കുകയും ചെയ്താൽ പ്രയാസമില്ലാതെ തന്നെ ആ ചിത്രീകരണം മുന്നോട്ടു പോകുമെന്നും ബദറുദീൻ പറയുന്നു. മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമെങ്കിലും ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകു എന്നും ബദറുദീൻ വിശദീകരിച്ചു. ഭക്ഷണ രീതികളിൽ പോലും ഇരുവരും വളരെ വ്യത്യസ്തരാണ് എന്നും പക്ഷെ ഇരുവരും ഇത്ര വലിയ നിലയിൽ എത്തിയത് അവരുടെ ജോലിയോടുള്ള ആത്മാർത്ഥതയും സമർപ്പണവും അതുപോലെ കഠിനാധ്വാനവും കൊണ്ടാണെന്നും അദ്ദേഹം എടുത്തു പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close