നിർമ്മാതാവാണ് ഹീറോ… അഭിനന്ദനങ്ങൾ ‘ഓപ്പറേഷൻ ജാവ’യുടെ സംവിധായകനും അഭിനേതാക്കൾക്കും മാത്രമുള്ളതല്ല..

Advertisement

നവാഗതനായ തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന പുതിയ മലയാള ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി തീയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഏറെയും സംവിധായകനെയും ക്യാമറാമാനെയും മറ്റുള്ളവരെയും പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുമ്പോൾ ഈ സിനിമ പുറത്തിറങ്ങാൻ അഭിവാജ്യ ഘടകമായ നിർമാതാവിനെ വിസ്മരിക്കരുത് കാരണം പേരെടുത്ത താരങ്ങളില്ലാതെ തിരക്കഥയിൽ ധൈര്യം കണ്ട നിർമ്മാതാവ്, പ്രമുഖരെല്ലാം കോവിഡിൽ പകച്ച് നിന്ന് റിലീസിൽ നിന്ന് പിൻമാറിയപ്പോഴും ഒരു സെക്കൻഡ് ഷോ പോലുമില്ലാത്ത ഈ സാഹചര്യത്തിൽ സിനിമയെ വിശ്വസിച്ച് പ്രേക്ഷകർക്കു വേണ്ടി ചിത്രം റിലീസ് ചെയ്ത നിർമ്മാതാവിന്റെ ഹീറോയിസം ആരും കാണാതെ പോകരുത്. മലയാളത്തിലെ ആദ്യത്തെ സൈബർ ക്രൈം ത്രില്ലർ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓപ്പറേഷൻ ജാവയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് വി സിനിമാസിന്റെ ബാനറിൽ പത്മ ഉദയ് ആണ്.

തിയേറ്ററുകളിൽ നിന്നും അഭിനന്ദനങ്ങൾ ഓപ്പറേഷൻ ജാവയുടെ സംവിധായകനും അഭിനേതാക്കൾക്കും മാത്രമുള്ളതല്ല, വി സിനിമാസ് ഇൻറർനാഷണൽ എന്ന നിർമ്മാണകമ്പനിയ്ക്കുമുള്ളതാണ്. തിയേറ്ററിൽ നിന്നും ഉയർന്നുകേൾക്കുന്ന അഭിനന്ദനങ്ങൾ ഈ കാലഘട്ടം ആവശ്യപ്പെടുന്ന ചിത്രം നൽകിയ സംവിധായകനും അഭിനേതാക്കൾക്കും മാത്രമുള്ളതല്ല, വി സിനിമാസ് ഇൻറർനാഷണൽ എന്ന നിർമ്മാണകമ്പനിയ്ക്കുമുള്ളതാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇത്തരം ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ റിസ്ക് എടുക്കുന്നത് ചിത്രത്തിന്റെ നിർമാതാവ് തന്നെയാണ്. അതുകൊണ്ടുതന്നെ ആ ചിത്രം ഗംഭീര വിജയം ആകുമ്പോൾ നിർമ്മാതാവിന്റെ പ്രാധാന്യം പ്രശംസനീയം തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close