കേരള ചലച്ചിത്ര അക്കാദമി 23rd IFFK യിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സിൻജാർ. എന്നാൽ മേളയിൽ ഈ ചിത്രത്തിന്റെ നിർമ്മാതാവായ ഷിബു സുശീലനു ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. നിരവധി ദേശിയ അന്തർദേശിയ അവാർഡ് നേടിയ ചിത്രം ആണ് സിൻജാർ. ഈ ചിത്രത്തിന്റെ സംവിധായകൻ മാത്രമേ ചലച്ചിത്ര അക്കാഡമിയുടെ ലിസ്റ്റിൽ ഉള്ളു. ഒരു ഗസ്റ്റ് പാസ് പോലും ചിത്രത്തിന്റെ നിർമ്മാതാവിന് നല്കാൻ അക്കാഡമി തയാറായില്ല. അവർക്കു പല തവണ മെയിൽ അയച്ചതിനു ശേഷമാണു ആണ് ഒരു പാസ്സ് ഷിബുവിന് കിട്ടിയത്. ഇപ്പോഴിതാ ഷിബു സുശീലന്റെ ഫേസ്ബുക് പോസ്റ്റ് ഏറെ വൈറൽ ആയി കഴിഞ്ഞു.
നിർമ്മാതാവ് ഉണ്ടായാലേ ഒരു സിനിമ ഉണ്ടാകുള്ളൂ എന്നും അങ്ങനെ സിനിമ ഉണ്ടായാലേ ഫിലിം ഫെസ്റ്റിവൽ ഉണ്ടാകുള്ളൂ എന്നും ചലച്ചിത്ര അക്കാദമിയും സാംസ്‌കാരിക വകുപ്പും ഇനിയെങ്കിലും മനസിലാക്കുക എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഈ അവഗണനക്കു എതിരെ താൻ പ്രതിഷേധിച്ചപ്പോൾ കൂടെ നിന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി സുരേഷ് കുമാറിനും , സെക്രട്ടറി എം രഞ്ജിത്നും സിൻജാർ എന്ന സിനിമയുടെ സംവിധായകൻ പാമ്പള്ളികും, മാധ്യമ പ്രവർത്തകർക്കും ഷിബു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചലച്ചിത്ര അക്കാദമി വിചാരിക്കുന്ന പോലെ സിനിമ സംവിധായകരുടെ മാത്രം അല്ല എന്നും നിർമ്മാതാവിന്റെ ജീവിതം കൂടി ആണ് എന്നും അദ്ദേഹം കുറിക്കുന്നു. ചലച്ചിത്ര അക്കാദമിയിൽ ഒരു നിർമ്മാതാവിനെ ഉൾപെടുത്തുക, ഇനിമേൽ ഉള്ള അവാർഡ് കമ്മിറ്റിയും , സെലെക്ഷൻ കമ്മറ്റിയും വരുമ്പോൾ നിർമ്മാതാവിനെ കൂടി പരിഗണിക്കുക എന്ന നിർദേശങ്ങളും ഷിബു സുശീലൻ മുന്നോട്ടു വെക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ഫിലിം ഫെസ്റ്റിവലിലും നിർമ്മാതാക്കളെ പരിഗണിക്കണം എന്നും എല്ലാ ഫെസ്റ്റിവെല്ലില്ലും പ്രൊഡ്യൂസഴ്സ് ഫോറം ഉൾപെടുത്തുക എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾ നിർമ്മാതാക്കൾക്ക് സിനിമയെ കുറിച്ച് സംസാരിച്ചു കൂടെ. എന്ന് ചോദിക്കുന്ന അദ്ദേഹം ഓരോ നിർമ്മാതാവിന്റെയും വിയർപ്പിന്റെ വില ആണ് ഇന്നത്തെ സംവിധായകർ എന്ന് ഓർക്കുന്നത് നന്നായിരിക്കും എന്നും പറഞ്ഞാണ് നിർത്തുന്നത്.