
യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. പ്രശസ്ഥ എഴുത്തുകാരന്‍ ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
ഏതാനും ദിവസങ്ങളായി ഒരു ഭയങ്കര കാമുകനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും എന്നായിരുന്നു ഈ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഷെബിന്‍ ബക്കര്‍ ഓണ്‍ലുക്കേഴ്സ് മീഡിയയോട് പറഞ്ഞു. “ഷൂട്ടിങ്ങ് ഉടനെ ആരംഭിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല. 2018 ജനുവരിയോടെയാകും ചിത്രത്തിന്‍റെ ചിത്രീകരണം ഉണ്ടാകുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. വാര്‍ത്തകളില്‍ വരുന്നത് പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഷൂട്ടിങ്ങ് ഒന്നും ഇല്ല.” ഷെബിന്‍ ബക്കര്‍ പറയുന്നു.
ചാര്‍ലി, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായിരുന്ന ഷെബിന്‍ ബക്കര്‍, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ഒരു ഭയങ്കര കാമുകന്‍ നിര്‍മ്മിക്കുന്നത്.
LJ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുക.