”ഇത് തള്ളൽ ഇല്ലാത്ത 100 കോടി ” നിർമ്മാതാവ് മനസു തുറക്കുന്നു; തള്ളേണ്ട ആവശ്യമില്ലന്ന് മമ്മൂട്ടി തന്നോട് പ്രത്യേകം പറഞ്ഞെന്ന് നെൽസൺ ഐപ്പ്

Advertisement

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വലിയ വിജയമാണ് കേരള ബോക്സ് ഓഫീസിൽ നേടിയത്. ഔദ്യോഗികമായി ചിത്രം നൂർ കോടി കളക്ഷൻ സ്വന്തമാക്കിയെന്ന് നിർമ്മാതാവും അണിയറ പ്രവർത്തകറും പുറത്തുവിട്ടിരുന്നു. മമ്മൂട്ടി ആരാധകർ ഈ വാർത്ത ഏറെ ആഘോഷമാക്കുകയും മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറി കോടി ചിത്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 45 ദിവസം കൊണ്ട് 104 കോടിയുടെ ബിസിനസ്സാണ് ചിത്രം സ്വന്തമാക്കിയത്. തള്ളൽ ഇല്ലാത്ത 100 കോടി ചിത്രമെന്ന് ആരാധകർ അവകാശപ്പെടുമ്പോൾ മധുരരാജയുടെ കളക്ഷനിൽ തള്ളൽ ഉണ്ടെന്നുള്ള വാദവും ചിലർ ഉന്നയിക്കുന്നുണ്ട്. 100 കോടി കളക്ഷന്റെ സത്യാവസ്ഥ നിർമ്മാതാവ് നെൽസൺ ഐപ്പ് ഒരു അഭിമുഖത്തിലൂടെവെളിപ്പെടുത്തിയിരിക്കുകയാണ്.

മിഡ്‌ഡിൽ ഈസ്റ്റിലും , കേരളത്തിലും, ഓൾ ഓവർ ദി വെൽഡും മധുരരാജയെ സ്വീകരിച്ച മലയാളികളോടാണ് അദ്ദേഹം ആദ്യം നന്ദി പറഞ്ഞത്. ആദ്യത്തെ സിനിമ സംരംഭം ആയത്കൊണ്ട് തള്ളലിനോ നുണയ്ക്കോ അവിടെ സ്ഥാനവും താൽപ്പര്യവും ഇല്ലന്ന് നെൽസൺ വ്യക്തമാക്കി. മമ്മൂക്ക തന്നോട് പ്രത്യകം പറഞ്ഞിട്ടുണ്ട് പടത്തിന് പറ്റി തള്ളലിന്റെ ആവശ്യം ഇല്ലന്നും ജനഹൃദയങ്ങളിലേക്കാണ് ചിത്രം കടന്ന് ചെലേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തീയറ്റർ കണക്ക് വന്നതിന് ശേഷം മാത്രമാണ് ഔദ്യോഗികമായി നൂർ കോടിയുടെ പ്രഖ്യാപനം നടത്തിയതെന്ന് നെൽസൺ പറയുകയുണ്ടായി.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close