ദുൽഖർ സൽമാൻ- നഹാസ് ചിത്രത്തിൽ നായികയായി പ്രിയങ്ക മോഹൻ മലയാളത്തിലേക്ക്?

Advertisement

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് കരുതുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രത്തെ കുറിച്ചുള്ള ഒരു പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

ഈ ചിത്രത്തിലെ നായികാ വേഷം ചെയ്ത് കൊണ്ട് പ്രശസ്ത തമിഴ് നായികാ താരം പ്രിയങ്ക മോഹൻ മലയാളത്തിലേക്ക് എത്തുന്നു എന്നാണ് വാർത്ത. പ്രിയങ്ക ആദ്യമായാവും ദുൽഖർ സൽമാന്റെ നായികാ വേഷം ചെയ്യുന്നത്. മലയാളത്തിനൊപ്പം ഈ ചിത്രം തെലുങ്കിലും ഒരുക്കുമെന്നാണ് സൂചന. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും വൈജയന്തി മൂവീസും സ്വപ്ന സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുകയെന്നും ചിത്രത്തിന്റെ ലൊക്കേഷൻ ഹൈദരാബാദ് ആണെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement

ദുൽഖർ, പ്രിയങ്ക എന്നിവരെ കൂടാതെ മലയാളത്തിന്റെ യുവ ആക്ഷൻ ഹീറോ ആന്റണി വർഗീസും തമിഴ് സൂപ്പർ താരം എസ് ജെ സൂര്യയും ചിത്രത്തിൽ ഉണ്ടാകുമെന്നും ചിത്രത്തിനു കാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദ് ആണെന്നുമാണ് പുത്തൻ അപ്‌ഡേറ്റുകൾ പറയുന്നത്. സംഗീത സംവിധായകനായി ജേക്സ് ബിജോയ് എത്തുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നുണ്ട്. ചിത്രത്തിൽ മറ്റൊരു നായികാ താരം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

അടുത്തിടെയാണ് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുൽഖർ കരിയറിലെ ആദ്യ നൂറു കോടി ക്ലബ് ചിത്രം സ്വന്തമാക്കിയത്. നഹാസ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിർ ഒരുക്കുന്ന ചിത്രമായിരിക്കും ദുൽഖർ ചെയ്യുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close