100 കോടി ബഡ്ജറ്റിൽ പി.ടി. ഉഷയുടെ ജീവിത കഥ ചലച്ചിത്രം ആവുന്നു..നായിക ആയി പ്രിയങ്ക ചോപ്ര

Advertisement

ഇന്ത്യയുടെ അഭിമാനം ഉയർത്തിയ കായിക താരവും കേരളത്തിന്റെ സ്വത്തുമായ പി ടി ഉഷയുടെ ജീവിത കഥ സിനിമയാക്കാൻ പോകുന്നു . ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി ടി ഉഷ. ഭാരതം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത് എന്ന് മാത്രമല്ല, 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളും ഉഷയായിരുന്നു. പി ടി ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല എന്നതും ഈ കായിക താരത്തിന്റെ മഹത്വം വിളിച്ചോതുന്നു. 1984-ൽ രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിച്ച ഈ പ്രതിഭക്കു അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുകയാണ് ഉഷ. ഉഷയുടെ ജീവിത കഥ സിനിമയാക്കുന്നത് പ്രശസ്ത പരസ്യ സംവിധായിക ആയ രേവതി എസ് വർമ്മ ആണ്.

ഹിന്ദിയിൽ മാത്രമല്ല, മറ്റു വിദേശ ഭാഷകളിലും കൂടി ഈ ചിത്രം നിർമ്മിക്കപെടും എന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രശസ്ത ബോളിവുഡ് നായിക ആയ പ്രിയങ്ക ചോപ്ര ആയിരിക്കും പി ടി ഉഷ ആയി അഭിനയിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

Advertisement

ബാക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ജയലാൽ മേനോൻ ആണ്. പി ടി ഉഷ ഇന്ത്യ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ. ബാക് വാട്ടർ സ്റുഡിയോക്കു ഒപ്പം ഒരു പ്രശസ്ത ഹോളിവുഡ് ബാനറും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.

എ ആർ റഹ്മാൻ സംഗീതം പകരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോക്ടർ രാജേഷ് സർഗം ആണ്. 100 കോടി രൂപ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ള പ്രശസ്ത താരങ്ങളും ടെക്നിഷ്യന്മാരും ഭാഗമായി വരും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.. മലയാളത്തിലും ഈ ചിത്രം മൊഴി മാറ്റി എത്തുമോ എന്ന വിവരവും ലഭ്യമായിട്ടില്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close