ബാഹുബലി ടീമിന് നന്ദി പറഞ്ഞു പ്രിയദർശൻ..!

Advertisement

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ പെട്ടതാണ്, വിജയേന്ദ്ര പ്രസാദ് രചിച്ചു, എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സീരീസ്. രണ്ടു ഭാഗങ്ങൾ ആയി പുറത്തു വന്ന ഈ ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. പ്രഭാസ്, റാണ ദഗ്ഗുബതി, രമ്യ കൃഷ്ണൻ, അനുഷ്‌ക ഷെട്ടി, സത്യരാജ്, നാസർ, തമന്ന എന്നിവർ അഭിനയിച്ച ഈ ചിത്രം, തെന്നിന്ത്യൻ സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റി. അതിനു, ബാഹുബലി സിനിമയുടെ അണിയറ പ്രവർത്തകർക്കും, പ്രത്യേകിച്ചു ഈ ചിത്രത്തിന്റെ നിർമ്മാതാവിനും നന്ദി പറയുകയാണ് പ്രശസ്ത സംവിധായകൻ പ്രിയദർശൻ.

ബാഹുബലി പോലെ ഒരു ചിത്രം സംഭവിച്ചത് കൊണ്ടാണ്, ഇന്ത്യൻ സിനിമയിൽ ഒരുപാട് വലിയ ചിത്രങ്ങൾ ഉണ്ടായത് എന്നും, ആ ചിത്രം നേടിയ വിജയമാണ് കൂടുതൽ വലിയ ചിത്രങ്ങൾ നിർമ്മിക്കാൻ പുതിയ നിർമ്മാതാക്കൾ മുന്നോട്ട് കടന്നു വരുന്നതിനു കാരണമായത് എന്നും പ്രിയദർശൻ പറയുന്നു. അത്കൊണ്ട് തന്നെ ബാഹുബലിയുടെ നിർമ്മാതാവ് ആരാണെന്ന് തനിക്ക് അറിയില്ലെങ്കിലും അദ്ദേഹത്തോട് നന്ദി പറയുന്നു എന്നും ഇന്ത്യൻ സിനിമയുടെ മുഖം തന്നെ മാറ്റി മറിക്കാൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ് എന്നും പ്രിയദർശൻ പറഞ്ഞു. മലയാളം പോലെ ഒരു ചെറിയ ഇൻഡസ്ട്രിയിൽ വരെ വലിയ സിനിമകൾ ഉണ്ടാവാൻ കാരണമായത് ബാഹുബലി നേടിയ വിജയമാണെന്നും പ്രിയദർശൻ സൂചിപ്പിച്ചു. ഏതാനും വർഷങ്ങൾക്ക് മുൻപ് നടന്ന സിമ്മ അവാർഡ് ദാന ചടങ്ങിൽ ആണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞതു. അതിനു ശേഷമാണ്‌ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ സംവിധാനം ചെയ്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close