ബോളിവുഡിലെ പുതിയ തലമുറയിലെ നടമാർ തന്നെക്കുറിച്ചു ചിന്തിക്കുന്നതിങ്ങനെ; തുറന്നടിച്ചു പ്രിയദർശൻ..!

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി അറിയപ്പെടുന്ന ആളാണ് മലയാളികളുടെ സ്വന്തം മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായി 95 ഓളം ചിത്രങ്ങളാണ് പ്രിയദർശനൊരുക്കിയത്. ഡേവിഡ് ധവാൻ കഴിഞ്ഞാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തയാൾ എന്ന റെക്കോർഡും മലയാളിയായ പ്രിയദര്ശന് സ്വന്തമാണെന്നത് അത്ഭുതത്തോടു കൂടി മാത്രമേ കാണാനാവൂ. അക്ഷയ് കുമാർ എന്ന താരത്തെ ഇന്നത്തെ ബോളിവുഡ് സൂപ്പർ താരമാക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചയാളാണ് പ്രിയദർശൻ. ബോളിവുഡിൽ ഏറ്റവും കൂടുതൽ ഹിറ്റുകളൊരുക്കിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. എന്നാൽ ആയുഷ്മാൻ ഖുറാന, കാർത്തിക് ആര്യൻ, സിദ്ധാർഥ് മൽഹോത്ര പോലത്തെ ബോളിവുഡിലെ പുതിയ തലമുറയിലെ നടൻമാർ ചിന്തിക്കുന്നത് തന്റെ കാലം കഴിഞ്ഞു എന്നാണെന്നാണ് പ്രിയദര്ശൻ പറയുന്നത്. കാരണം താൻ ഇപ്പോൾ സംവിധാനം ചെയ്യുന്ന ഹംഗാമ 2 എന്ന ചിത്രത്തിന്റെ ഭാഗമാവാൻ അവരെ ക്ഷണിച്ചിട്ടും അവർ ഒട്ടും താല്പര്യം കാണിക്കാതെ ഒഴിഞ്ഞു മാറി എന്നും, അത് ചിലപ്പോൾ തന്നിൽ വിശ്വാസമില്ലാത്തത് കൊണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി അദ്ദേഹം ബോളിവുഡിൽ ചിത്രം ചെയ്തിട്ടില്ല. അതെ സമയം ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ അദ്ദേഹം, വലിയ നിരൂപക പ്രശംസ നേടിയെടുത്ത സില സമയങ്ങളിൽ എന്ന ചിത്രം തമിഴിലും ഒരുക്കി. ഇത് കൂടാതെ നിമിർ എന്നൊരു തമിഴ് ചിത്രവും അതുപോലെ മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രവുമായി മരക്കാരും അദ്ദേഹമൊരുക്കി. മരക്കാർ റിലീസ് കാത്തിരിക്കുകയാണ്. ഏതായാലും പുതുമുഖങ്ങളെ വെച്ച് ഹംഗാമ 2 ഒരുക്കുകയാണ് പ്രിയദർശൻ. ചിത്രത്തിന്റെ എൺപതു ശതമാനം ഷൂട്ടിംഗ് പൂർത്തിയായപ്പോഴാണ് ലോക്ക് ഡൌൺ മൂലം ഷൂട്ടിംഗ് നിർത്തേണ്ടി വന്നത്. പ്രിയദർശൻ തന്നെ വർഷങ്ങൾക്കു മുൻപൊരുക്കിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമാണ് ഹംഗാമ. പൂച്ചക്കൊരു മൂക്കുത്തി എന്ന പ്രിയദർശന്റെ മലയാളത്തിലെ ആദ്യ ചിത്രത്തിന്റെ ഹിന്ദി റീമേക് ആയിരുന്നു ഹംഗാമ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close