മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികൾ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. കൊറോണയുടെ കടന്ന് വരവ് മൂലം തീയറ്റർ അടച്ചിട്ടുകയും അവസാന നിമിഷം റിലീസ് നീട്ടി വെക്കുകയുമാണ് ചെയ്തത്. പ്രിയദർശന്റെ ഒരു ഹിന്ദി ചിത്രം ഇപ്പോൾ ബോളിവുഡിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. സീ ഫൈവ് ഒ ടി ടി പ്ലാറ്റ്‌ഫോമിലെ ‘ഫോര്‍ബിഡന്‍ ലവ്’ എന്ന ആന്തോളജിയിലെ അനാമിക എന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ പ്രിയദർശൻ നായർ എന്ന് വന്നത് സീ ഫൈവിന്റെ പിഴവ് ആണെന് ചൂണ്ടിക്കാട്ടി സംവിധായകൻ പ്രിയദർശൻ രംഗത്ത് എത്തിയിരിക്കുകയാണ്.
ടൈറ്റിൽ കാർഡ് വർക്കുകൾ കൈകാര്യം ചെയ്തത് സീ ഫൈവ് ടീമാണെന്നും അവർക്ക് നൽകിയ പാസ്പോർട്ടിലെ സോമൻ നായർ പ്രിയദർശൻ എന്ന പേരാണ് ടൈറ്റിൽ കാർഡിൽ ചേർത്തതെന്നും പ്രിയദർശൻ വ്യക്തമാക്കി. ഈ പിഴവ് ചൂണ്ടിക്കാട്ടുകയും എത്രെയും പെട്ടെന്ന് സീ ഫൈവിനോട് നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് പ്രിയദർശൻ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഫോബിഡൻ ലവ് എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. 4 റൊമാന്റിക് ത്രില്ലർ ചിത്രങ്ങൾ കോർത്തിണക്കികൊണ്ടുള്ള ആന്തോളജി ചിത്രമാണിത്. വിശ്വരൂപം എന്ന കമൽ ഹാസൻ ചിത്രത്തിലൂടെ ശ്രദ്ധേയമായ പൂജ കുമാറാണ് അനാമിക എന്ന പ്രിയദർശൻ ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രിയദർശന്റെ മറ്റൊരു ബോളിവുഡ് ചിത്രവും അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്. 2003 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ഇരിക്കുന്നത്. കോവിഡിന് തൊട്ട് മുമ്പ് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൽ ശിൽപ ഷെട്ടി, പ്രണിത സുഭാഷ്, മീസൻ, പരേഷ് റാവൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നു.